ഭാരത് ഇന്നൊവേഷന്‍ ഫണ്ട് ആദ്യ നിക്ഷേപ സമാഹരണം നടത്തി

ഭാരത് ഇന്നൊവേഷന്‍ ഫണ്ട് ആദ്യ നിക്ഷേപ സമാഹരണം നടത്തി

ന്യൂഡെല്‍ഹി: ടെക്‌നോളജി, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പ്രാരംഭഘട്ട വെഞ്ച്വര്‍ ഫണ്ടായ ഭാരത് ഇന്നൊവേഷന്‍ ഫണ്ട് (ബിഐഎഫ്) തങ്ങളുടെ ആദ്യ നിക്ഷേപ സമാഹരണം പൂര്‍ത്തിയാക്കി. കോര്‍പ്പറേറ്റുകള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, ഫണ്ട് ഓഫ് ഫണ്ട് തുടങ്ങി വിവിധ നിക്ഷേപകരില്‍ നിന്ന് 100 ദശലക്ഷം യുഎസ് ഡോളറിന്റെ നിക്ഷേപമാണ് ഫണ്ട് സമാഹരിച്ചത്. ഫണ്ട് ഓഫ് ഫണ്ട് ഫോര്‍ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം വഴി സിഡ്ബിയും ഐസിഐസിഐ ലൊംബാര്‍ഡും ഫിലിപ്‌സ്, ബജാജ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, ആര്‍ബിഎല്‍ ബാങ്ക് എന്നിവരും ഫണ്ടില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഇന്‍ഫ്യൂസ് വെഞ്ച്വേഴ്‌സ് സഹസ്ഥാപകരായ കുനാല്‍ ഉപാദ്ധ്യായയും ശ്യാം മേനോനും ഇന്ത്യ ഇന്നൊവേഷന്‍ ഫണ്ട് സിഒഒ അശ്വിന്‍ രഘുരാമന്‍, ഗൂഗിള്‍ പ്രൊഡക്റ്റ് മാനേജറും ഉഡായ് ചീഫ് പ്രൊഡക്റ്റ് മാനേജറുമായ സഞ്ജയ് ജെയ്ന്‍, അനലോഗ് ഡിവൈസ് ഇന്ത്യ മുന്‍ എംഡി സോമപാല്‍ ചൗധരി എന്നിവരാണ് ഫണ്ടിന്റെ പാര്‍ട്ണര്‍മാര്‍.

ആരോഗ്യ പരിപാലനം, ബയോടെക്‌നോളജി, കൃഷി മേഖലകളിലും ഊര്‍ജം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയ ആധുനിക ടെക്‌നോളജികളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മേഖലകളിലും ആഗോളതലത്തില്‍ ഇന്ത്യന്‍ സംരംഭകര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അധിഷ്ഠിത ഇന്നൊവേഷനുകളില്‍ നടത്തിയിട്ടുണ്ടെന്നും ഫണ്ട് ഈ പരിവര്‍ത്തനക്ഷമതയുള്ള ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധനവും വിപണി പ്രവേശവും തന്ത്രപരമായ പങ്കാൡത്ത അവസരവും നല്‍കികൊണ്ട് അവര്‍ക്ക് കൂടുതല്‍ കരുത്തേകുമെന്നും ഭാരത് ഇന്നൊവേഷന്‍ ഫണ്ട് മാനേജിംഗ് പാര്‍ട്ണര്‍ കുനാല്‍ ഉപാദ്ധ്യായ പറഞ്ഞു.

Comments

comments

Categories: Business & Economy