സുപ്രീംകോടതിയില്‍ കേസുകള്‍ വാദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് 48 കോടി രൂപ

സുപ്രീംകോടതിയില്‍ കേസുകള്‍ വാദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് 48 കോടി രൂപ

ന്യൂഡെല്‍ഹി: 2017 -18 വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കേസുകള്‍ വാദിക്കാന്‍ ചെലവഴിച്ച തുക ഏകദേശം 48 കോടി രൂപയെന്ന് കണക്കുകള്‍. 2017-18 വര്‍ഷത്തില്‍ സുപ്രീംകോടതിയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വേണ്ടി കേസുകള്‍ വാദിച്ച അഭിഭാഷകര്‍ക്ക് നല്‍കിയ ഫീസിനത്തിലെ തുകയാണിത്.

2011-12 കാലയളവിലേതിനേക്കാള്‍ 336 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് നിയമകാര്യ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിരിക്കുന്നത്. 2011-12 വര്‍ഷത്തില്‍ സുപ്രീംകോടതിയില്‍ കേസുകള്‍ നടത്താന്‍ ചെലവഴിച്ച തുക 11 കോടി രൂപയാണ്.

2014-15 വര്‍ഷത്തില്‍ 16 കോടി വര്‍ധിച്ച് 27 കോടി രൂപയാണ് കേസുകള്‍ വാദിക്കാന്‍ ചെലവായത്. സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി വാദിച്ച പ്രൊഫഷണല്‍ സര്‍വീസുകളുടെ വിവരങ്ങള്‍ മാത്രമാണ് നിയമകാര്യ മന്ത്രാലയം നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്താകമാനം 46 ശതമാനം കേസുകളിലാണ് അപ്പീല്‍ പോവുകയോ വാദം നടത്തുകയോ ചെയ്തിട്ടുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വാകാര്യ, പൊതുമേഖലകളിലെ കേസുകള്‍ക്ക് സര്‍ക്കാര്‍ തുക ചെലവഴിച്ചിട്ടുണ്ട്. രണ്ട് സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ളതോ പൊതുമോഖലാ ബാങ്കുകള്‍ തമ്മിലുള്ളതോ ആയ കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു.

റെയില്‍വെ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, കമ്യൂണിക്കേഷന്‍സ്, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങള്‍ എന്നീ അഞ്ച് വകുപ്പുകളാണ് കേസുകള്‍ കൂടുതലായി ഫയല്‍ ചെയ്തിട്ടുള്ളത്.

 

 

Comments

comments

Categories: FK News
Tags: India, Legal