രാജസ്ഥാനിലെ രണ്ട് കുട്ടി നയത്തില്‍ ഇളവ്

രാജസ്ഥാനിലെ രണ്ട് കുട്ടി നയത്തില്‍ ഇളവ്

ജയ്പൂര്‍: ജനസംഖ്യാ നിയന്ത്രണത്തിനായി രാജസ്ഥാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന രണ്ടു കുട്ടി നയത്തില്‍ ഇളവ്. മൂന്നാമത്തെ കുട്ടി ഉണ്ടായാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും റിട്ടയര്‍മെന്റ് വാങ്ങിക്കണം എന്ന നിബന്ധനയാണ് എടുത്തു കളഞ്ഞത്. ഇതിന് അനുസൃതമായി പെന്‍ഷന്‍ നിയമങ്ങളിലും മറ്റു നിയമങ്ങളിലും മാറ്റം വരുത്തുമെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി രാജേന്ദ്ര റാത്തോര്‍ പറഞ്ഞു.

രാജ്യത്ത് ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ മതിയെന്ന നയം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. രണ്ട് കുട്ടി നയം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന ആവശ്യത്തില്‍ ഫെബ്രുവരി 12 നാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. കുടുംബാസൂത്രണത്തെ പ്രോത്സാഹിപ്പിക്കണമെന്നും രണ്ട് കുട്ടി നയത്തെ പിന്തുടരാന്‍ ആവശ്യമായ എല്ലാ പ്രോത്സാഹനവും നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Comments

comments

Categories: FK News, Life, Women