ടാറ്റ മോട്ടോഴ്‌സ് വില വര്‍ധന പ്രഖ്യാപിച്ചു

ടാറ്റ മോട്ടോഴ്‌സ് വില വര്‍ധന പ്രഖ്യാപിച്ചു

2.2 ശതമാനം വരെയാണ് വില വര്‍ധന. ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരും

ന്യൂഡെല്‍ഹി : പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതായി ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. 2.2 ശതമാനം വരെയാണ് വില വര്‍ധന. ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരും. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധനയെന്ന് ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ടാറ്റ മോട്ടോഴ്‌സ് വിവിധ മോഡലുകളുടെ വില വര്‍ധിപ്പിക്കുന്നത്. ഏപ്രിലില്‍ ഇന്ത്യയിലെ പാസഞ്ചര്‍ കാറുകളുടെ വില ടാറ്റ മോട്ടോഴ്‌സ് 60,000 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു.

മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ടാറ്റ മോട്ടോഴ്‌സ് വിവിധ മോഡലുകളുടെ വില വര്‍ധിപ്പിക്കുന്നത്

എന്‍ട്രി ലെവല്‍ ചെറു കാറായ നാനോ മുതല്‍ പ്രീമിയം എസ്‌യുവിയായ ഹെക്‌സ വരെയുള്ള മോഡലുകളാണ് ടാറ്റ മോട്ടോഴ്‌സ് വില്‍ക്കുന്നത്. 2.36 ലക്ഷം രൂപ മുതല്‍ 17.89 ലക്ഷം രൂപ വരെ വില വരുന്ന വാഹനങ്ങള്‍. ന്യൂഡെല്‍ഹി എക്‌സ് ഷോറൂം വില. ഏപ്രില്‍ മാസത്തില്‍ വില വര്‍ധിപ്പിച്ചപ്പോള്‍ വില്‍പ്പനയെ ബാധിച്ചില്ലെന്ന് ടാറ്റ മോട്ടോഴ്‌സ് അധികൃതര്‍ പറഞ്ഞു. ഇത്തവണയും അങ്ങനെതന്നെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Auto