സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറിയായി ഡോ. ഷണ്‍മുഖ സുന്ദരം ചുമതലയേറ്റു

സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറിയായി ഡോ. ഷണ്‍മുഖ സുന്ദരം ചുമതലയേറ്റു

കൊച്ചി: സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറിയായി ഡോ. ഷണ്‍മുഖ സുന്ദരം ഐഎഎസ് ചുമതലയേറ്റു. 1997 ബാച്ച് ഉത്തര്‍പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥനായ അദ്ദേഹം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കൃഷിയില്‍ ഡോക്റ്ററേറ്റ് നേടിയിട്ടുള്ള ഡോ. സുന്ദരം 2016 ഓഗസ്റ്റ് മുതല്‍ ചെന്നൈയിലെ മദ്രാസ് എക്‌സ്‌പോര്‍ട്ട് പ്രൊസസിംഗ് സോണ്‍(എംപിഇഇസെഡ്) പ്രത്യേക സാമ്പത്തിക മേഖലയുടെ ഡെവലപ്മന്റ് കമ്മീഷണറായി സേവനമനുഷ്ഠിച്ച് വരികയാണ്.  ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ കളക്റ്ററായിരുന്ന അദ്ദേഹം സംസ്ഥാന ഹൗസിംഗ് ആന്‍ഡ് ഡെവലപ്മന്റ് കമ്മീഷണറായും ഇന്‍ഡസ്ട്രീസ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്രസര്‍വീസിലിരിക്കെ കോഫി ബോര്‍ഡ്, റബര്‍ ബോര്‍ഡ് എന്നിവയുടെ ചെയര്‍മാന്റെ അധിക ചുമതലയും ഡോ. സുന്ദരം വഹിച്ചിരുന്നു.

Comments

comments

Categories: FK News
Tags: Spices board