രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതിജ്ഞ ചെയ്തു

രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡെല്‍ഹി: രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം, ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി, എന്നിവര്‍ അടക്കം ഏഴ് പേരാണ് സത്യ പ്രതിജ്ഞ ചെയ്തത്. പ്രമുഖ നര്‍ത്തകി സോണല്‍ മാന്‍സിംഗ്, ആര്‍എസ്എസ് സൈദ്ധാന്തികന്‍ രാകേഷ് സിന്‍ഹ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

എളമരം കരീമും ജോസ് കെ മാണിയും ഇംഗ്ലീഷിലും, ബിനോയ് വിശ്വം മലയാളത്തിലുമായി സത്യവാചകം ചൊല്ലിയത്. പുതിയ അംഗങ്ങളെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സ്വാഗതം ചെയ്തു.

 

Comments

comments

Categories: FK News, Politics