രാജ്യസഭയില്‍ വൈഫൈ സജ്ജമാക്കി

രാജ്യസഭയില്‍ വൈഫൈ സജ്ജമാക്കി

ന്യൂഡെല്‍ഹി: രാജ്യസഭയില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തി. രാജ്യസഭാംഗങ്ങള്‍ക്ക് ഇന്റര്‍നെറ്റ് വളരെ എളുപ്പത്തില്‍ ലഭിക്കുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെന്ന് രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു പറഞ്ഞു. വൈഫൈ സൗകര്യം ലഭിക്കുന്നതോടെ എംപിമാര്‍ക്ക് സൗജന്യമായി സര്‍ക്കാരിന്റെയും പാര്‍ലമെന്റിന്റെയും വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ മൊബൈല്‍ഫോണുകള്‍, ലാപ്‌ടോപ്പ്, ടാബുകള്‍ എന്നിവ രാജ്യസഭയില്‍ കൊണ്ടുവരാന്‍ അനുവാദമുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയില്ലായിരുന്നു. പാര്‍ലമെന്റ് വൈഫൈയുമായി കണക്ട് ചെയ്തിട്ടില്ലായിരുന്നു. രാജ്യസഭാ ചേംബറിനകത്തും വൈഫൈ ലഭ്യമാക്കിയിരുന്നില്ല.

പാര്‍ലമെന്റ് ലോബികളിലും പാര്‍ലമെന്റിന്റെ മറ്റിടങ്ങളിലും വൈഫൈ ലഭ്യമാകും. ഇന്ന് രാജ്യസഭ ചേര്‍ന്നപ്പോള്‍ ചേംബറിനകത്തും വൈഫൈ ലഭ്യമാക്കണമെന്ന് ചില രാജ്യസഭാംഗങ്ങള്‍ ആവശ്യപ്പെട്ടതായി നായിഡു പറഞ്ഞു. ഇതനുസരിച്ച് ചേംബറിനകത്തും വൈഫൈ സജ്ജമാക്കിയതായി നായിഡു അറിയിച്ചു.

എന്നാല്‍ സര്‍ക്കാരിന്റെയും രാജ്യസഭ, ലോക്‌സഭകളുടെയും വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുവാന്‍ മാത്രം വൈഫൈ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ചെയര്‍മാന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

 

Comments

comments

Categories: FK News
Tags: Rajyasabha