പുതിയ ഫീച്ചറുകളുമായി റെയ്ല്‍യാത്രി

പുതിയ ഫീച്ചറുകളുമായി റെയ്ല്‍യാത്രി

 

കൊച്ചി: പുതിയ സവിശേഷതകളുമായി ജനകീയ യാത്ര ആപ്പായ റെയ്ല്‍ യാത്രി.റഷ് ഒ മീറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനം വഴി യാത്രക്കാര്‍ക്ക് ഉറപ്പായ ട്രെയ്ന്‍ ടിക്കറ്റുകള്‍ നഷ്ടപ്പെടില്ല. ബുക്കിംഗിന്റെ മുന്‍കാല വിവരങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ദീര്‍ഘദൂര ട്രെയ്ന്‍ ടിക്കറ്റുകളുടെ ബുക്കിംഗ് വേഗത റെയ്ല്‍ യാത്രി പ്രവചിക്കും. ഓരോ ട്രെയിനിലും എത്ര സമയം കൊണ്ടാണ് ടിക്കറ്റുകള്‍ വിറ്റുപോകുന്നതെന്ന് പ്രവചിക്കാനാകും.ഇതിന്റെ അടിസ്ഥാനത്തില്‍ ചില ട്രെയ്‌നുകളില്‍ 10-12 ദിവസത്തിനുള്ളിലും മറ്റു ചില ട്രെയ്‌നുകളില്‍ മാസങ്ങളെടുത്തും ടിക്കറ്റുകള്‍ വിറ്റുപോകുന്നതായി മനസിലാക്കാനാകും.

‘ലഭ്യമായ ടിക്കറ്റുകള്‍ എത്ര സമയത്തിനുള്ളില്‍ ബുക്ക് ചെയ്യണം എന്നറിയാന്‍ സാധിക്കുന്നതിനാല്‍ പുതിയ സവിശേഷത യാത്രക്കാര്‍ക്ക് ടിക്കറ്റ് ഉറപ്പുവരുത്താനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു ‘.റെയ്ല്‍ യാത്രി സിഇഒ യും സഹസ്ഥാപകനുമായ മനീഷ് രതി പറയുന്നു. ഉദാഹരണത്തിന് 53 സീറ്റുകളാണ് ഉള്ളതെങ്കില്‍ അവ എത്ര സമയം കൊണ്ട് വിറ്റുപോകുമെന്ന് പ്രവചിക്കാന്‍ സാധിക്കും. ഈ സൗകര്യം ടിക്കറ്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ച് ട്രെയ്‌നുകളുടെ ടിക്കറ്റുകള്‍ ഏറ്റവും വേഗത്തില്‍ വില്‍ക്കപ്പെടുന്നു. എറണാകുളം-പാറ്റ്‌ന എക്‌സ്പ്രസ്, എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ്, എറണാകുളം-ബിലാശുര്‍ എസ്എഫ് എക്‌സ്പ്രസ്, എറണാകുളം- ബനസ്വാഡി എസ്എഫ് എക്‌സ്പ്രസ്, എറണാകുളം -ബറൂണിപ്പതി സാഗര്‍ എസ്എഫ് എക്‌സ്പ്രസ് എന്നീ ട്രെയ്‌നുകളുടെ ടിക്കറ്റുകള്‍ വേഗം വില്‍ക്കപ്പെടുന്നു. എറണാകുളം -പുനെ എസ്എഫ് എക്‌സ്പ്രസ്, എറണാകുളം-അജ്മീര്‍ മൗസൂസര്‍ എസ്എഫ് എക്‌സ്പ്രസ്, എറണാകുളം-ഓഖാ എക്‌സ്പ്രസ്, എറണാകുളം-പുനെ പൂര്‍ണ എക്‌സ്പ്രസ്, എറണാകുളം-എച്ച് നിസാമുദ്ദീന്‍ മില്ലെനിയം എസ്എഫ് എക്‌സ്പ്രസ് എന്നീ ട്രെയ്‌നുകളുടെ ടിക്കറ്റുകള്‍ കൂടുതല്‍ ദിവസങ്ങള്‍ വരെ ലഭ്യമാണ്.

ട്രെയ്ന്‍ യാത്രയിലെ ഒരു പ്രധാന കണ്ടുപിടിത്തമാണ് ഈ ഫീച്ചര്‍, കാരണം സ്ഥിരീകരിച്ച ടിക്കറ്റുകള്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. ഇത് മറ്റുള്ള ട്രെയ്‌നുകള്‍ക്കും ബാധകമാണ്. റെയ്ല്‍യാത്രി നടത്തിയ ഒരു പഠന പ്രകാരം 10 ലക്ഷം യാത്രക്കാര്‍ക്ക് പ്രതിദിനം ടിക്കറ്റ് സ്ഥിരീകരിക്കാനായില്ല.

Comments

comments

Categories: FK News
Tags: Railyatri