പ്രീമിയര്‍, ഇക്കണോമി ടിക്കറ്റുകളില്‍ 30% വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ജെറ്റ് എയര്‍വേസ്

പ്രീമിയര്‍, ഇക്കണോമി ടിക്കറ്റുകളില്‍ 30% വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ജെറ്റ് എയര്‍വേസ്

ജൂലൈ 24 വരെയാണ് ഡിസ്‌ക്കൗണ്ട് വില്‍പ്പന

അബുദാബി: യുഎഇയിലെ പ്രമുഖ വിമാന കമ്പനിയായ ഇത്തിഹാദ് പിന്തുണയ്ക്കുന്ന ഇന്ത്യയുടെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ്, തങ്ങളുടെ രാജ്യാന്തര നെറ്റ്‌വര്‍ക്കിലെ യാത്രാ ടിക്കറ്റില്‍ ജൂലൈ 17 മുതല്‍ ഏഴു ദിവസത്തെ ഡിസ്‌കൗണ്ട് വില്‍പ്പന പ്രഖ്യാപിച്ചു. പ്രീമിയര്‍, ഇക്കോണോമി ക്ലാസുകളിലെ ടിക്കറ്റുകളില്‍ 30 ശതമാനം വരെ ഇളവു ലഭിക്കും.

ഇരുപതു നഗരങ്ങളിലേക്കുള്ള എയര്‍ലൈനിന്റെ നേരിട്ടുള്ള ഫ്‌ളൈറ്റുകളില്‍ മാത്രമല്ല, കോഡ്‌ഷെയര്‍ പങ്കാളികള്‍ സര്‍വീസ് നടത്തുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്കും ഈ ഡിസ്‌കൗണ്ട് ലഭ്യമാണ്. ആംസ്റ്റര്‍ഡാം, പാരീസ്, ലണ്ടന്‍ തുടങ്ങിയവയ്ക്കു പുറമേ മാഞ്ചസ്റ്റര്‍, സൂറിച്ച്, ഫ്രാങ്ക്ഫര്‍ട്ട്, പ്രേഗ്, ജനീവ, റോം, ടൊറന്റോ, നോര്‍ത്ത് അമേരിക്ക തുടങ്ങിയ നഗരങ്ങളിലേക്കുള്ള ടിക്കറ്റിനും നിരക്ക് ഇളവുകള്‍ ഭ്യമാണ്.

അബുദാബി, ഷാര്‍ജ, ബഹ്‌റിന്‍, ദോഹ, ദമാം, ജെദ്ദ, റിയാദ്, കുവൈറ്റ്, മസ്‌കറ്റ് തുടങ്ങിയ ഗള്‍ഫ് ലക്ഷ്യസ്ഥാനങ്ങള്‍ കൂടാതെ സാര്‍ക്ക് ലക്ഷ്യസ്ഥാനങ്ങളായ കൊളംബോ, ധാക്കാ, കാഠ്മണ്ഠു തുടങ്ങിയ സ്ഥലങ്ങളിലേക്കും ആസിയാന്‍ മേഖലകളിലെ ബാങ്കോക്ക്, സിംഗപ്പൂര്‍, ഹോങ്കോംഗ് തുടങ്ങിയ നഗരങ്ങളിലേക്കുമുള്ള ടിക്കറ്റുകള്‍ ഡിസ്‌ക്കൗണ്ട് നിരക്കില്‍ വാങ്ങാം.

ഒരു യാത്രയ്ക്കു മാത്രമോ റിട്ടേണ്‍ യാത്രയ്ക്കു കൂടിയോ ഈ സൗജന്യം ഉപയോഗിക്കാം. ടിക്കറ്റ് വാങ്ങുന്ന സമയം മുതല്‍ യാത്രയ്ക്ക് ഉപയോഗിക്കാം.

ഏഴു ദിവസത്തെ ഈ ആഗോള ഡിസ്‌കൗണ്ട് ടിക്കറ്റ് വില്‍പനയിലൂടെ തങ്ങളുടെ അതിഥികള്‍ക്ക് യാത്രാച്ചെലവില്‍ മികച്ച നേട്ടം ആര്‍ജിക്കുവാന്‍ കഴിയുമെന്ന് ജെറ്റ് എയര്‍വേസ് വേള്‍ഡ്‌വൈഡ് സെയില്‍സ് ഇവിപി മാര്‍നിക്‌സ് ഫ്രൂട്ടേമ അഭിപ്രായപ്പെട്ടു. ന്ത്യയില്‍നിന്നു മാഞ്ചസ്റ്റിലേക്കുള്ള ജെറ്റ് എയര്‍വേസിന്റെ വിമാന സര്‍വീസ് 2018 നവംബര്‍ അഞ്ചിനാണ് ആരംഭിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: Airtickets