ഒമാനില്‍ ഇക്കണോമിക് സിറ്റി നിര്‍മിക്കാന്‍ അറ്റ്കിന്‍സ്

ഒമാനില്‍ ഇക്കണോമിക് സിറ്റി നിര്‍മിക്കാന്‍ അറ്റ്കിന്‍സ്

മസ്‌ക്കറ്റ്: വടക്കന്‍ ഒമാനിലെ ആദ്യ സാമ്പത്തിക നഗരം നിര്‍മിക്കുന്നതിനായി അറ്റ്കിന്‍സ് കാസയിന്‍ ഇക്കണോമിക് സിറ്റിയുമായി കരാറില്‍ ഏര്‍പ്പെട്ടു. ആസൂത്രണം, ഡിസൈന്‍, മേല്‍നോട്ടം എന്നീ ചുമതലകളായിരിക്കും അറ്റ്കിന്‍സ് വഹിക്കുക. സമഗ്ര സാമ്പത്തിക നഗരമെന്ന നിലയിലാണ് പദ്ധതി പ്ലാന്‍ ചെയ്യുന്നത്. ഇതിനുവേണ്ട എല്ലാ കണ്‍സള്‍ട്ടന്‍സി സേവനങ്ങളും തങ്ങള്‍ നല്‍കുമെന്ന് അറ്റ്കിന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.

51.5 ദശലക്ഷം സ്‌ക്വയര്‍ മീറ്റര്‍ കവര്‍ ചെയ്യുന്ന നഗരമായാണ് ഇക്കണോമിക് സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. 6.75 മില്ല്യണ്‍ ഡോളറിന്റേതാണ് അറ്റ്കിന്‍സുമായുള്ള കരാര്‍. കാസയിനിലെ ആദ്യ ഘട്ട അടിസ്ഥാനസൗകര്യവികസനത്തിന്റെ എല്ലാവിധ മേല്‍നോട്ടവും അറ്റ്കിന്‍സ് വഹിക്കും. ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനും സൗദി അറേബ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അലി അല്‍ സ്വായിലേം ഗ്രൂപ്പും ചേര്‍ന്നാണ് സാമ്പത്തിക നഗരം വികസിപ്പിക്കുന്നതിനായി പണം മുടക്കുന്നത്.

 

Comments

comments