പഴയ ഫോണും 501 രൂപയും നല്‍കുന്നവര്‍ക്ക് പുതിയ ജിയോ ഫോണ്‍ ഇന്നുമുതല്‍

പഴയ ഫോണും 501 രൂപയും നല്‍കുന്നവര്‍ക്ക് പുതിയ ജിയോ ഫോണ്‍ ഇന്നുമുതല്‍

കൊച്ചി: പഴയ മൊബീല്‍ ഫോണുകള്‍ കൈമാറി പകരം പുതിയ ജിയോ ഫോണ്‍ സ്വന്തമാക്കാനുള്ള ‘ജിയോഫോണ്‍ മണ്‍സൂണ്‍ ഹംഗാമ’ പദ്ധതി ഇന്ന് നിലവില്‍ വരും. ഇന്ന് വൈകിട്ട് 5:01 മണി മുതല്‍ പ്രവര്‍ത്തനക്ഷമമായ പഴയ ഏതു ബ്രാന്‍ഡ്് ഫോണും 501 രൂപയും നല്‍കി പുതിയ ജിയോഫോണ്‍ കുറഞ്ഞ വിലക്ക് സ്വന്തമാക്കാം. കുറഞ്ഞ ചെലവില്‍ ജിയോ ഇന്റര്‍നെറ്റ് സേവനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കുവാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്കായി ജിയോ ഒരുക്കുന്നത്. ഓഗസ്റ്റ് 15 മുതല്‍ ലോകപ്രിയ ആപ്പുകളായ ഫേസ്ബുക്കും, വാട്ട്‌സാപ്പും, യുടൂബും ഉപഭോക്താക്കള്‍ക്ക് ജിയോഫോണില്‍ ലഭ്യമാകും.

സ്മാര്‍ട്ട് ഫോണുകളില്‍ ലഭിക്കുന്ന എല്ലാ വിധ ആപ്പുകളും ജിയോ ഫോണില്‍ ലഭ്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. വിലകുറഞ്ഞ ജിയോ ഫോണുകളിലൂടെ പരിധിയില്ലാത്ത 4 ജി ഇന്റര്‍നെറ്റും ലഭ്യമാക്കുന്നതിലൂടെ വിദ്യാഭ്യാസം, വിനോദം, വിവരശേഖരണം തുടങ്ങിയ മേഖലകളെ പുനര്‍ നിര്‍വചിക്കുകയാണ് റിലയന്‍സ് ജിയോ. പ്രത്യേക വോയ്‌സ് കമാന്‍ഡ് സംവിധാനവും ജിയോഫോണിലുണ്ടാകും. ആദ്യമായി ജിയോ ഫോണ്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് വളരെ ലളിതമായി സമൂഹ മാധ്യമ ആപ്പുകള്‍ കൈകാര്യം ചെയ്യാനാകും. വോയ്‌സ് കമാന്‍ഡ് ഫീച്ചറിലൂടെ ഫോണ്‍ വിളികള്‍, . മെസേജിംഗ്, ഇന്റര്‍നെറ്റ് പരതല്‍, വീഡിയോ, സംഗീതം എന്നിവയൊക്കെ വളരെ ലളിതമായി വിനിയോഗിക്കാനാകും.

മണ്‍സൂണ്‍ ഹംഗാമ പദ്ധതി നടപ്പാക്കിയതിലൂടെ പുതിയ ബിസിനസ് സാധ്യതകള്‍, തൊഴിലവസരങ്ങള്‍, തുടങ്ങി നിരവധി സേവനങ്ങള്‍ ഇനി മുതല്‍ രാജ്യത്തെ സാധാരണക്കാരുടെ വിരല്‍ത്തുമ്പിലൂടെ അനായാസം സാധ്യമാകും.

Comments

comments

Categories: Tech
Tags: jio phone

Related Articles