പുതിയ ടാബുകളുമായി ഫ്ലിപ്കാർട്

പുതിയ ടാബുകളുമായി ഫ്ലിപ്കാർട്

റീചാര്‍ജ്, ട്രാവല്‍ ടാബുകളാണ് പ്ലാറ്റ്‌ഫോമില്‍ പുതിയതായി ഉള്‍പ്പെടുത്തിയത്

ബെംഗളൂരു: ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാരായ ഫ്ലിപ്കാർട് പ്ലാറ്റ്‌ഫോമില്‍ രണ്ട് പുതിയ ടാബുകള്‍ ഉള്‍പ്പെടുത്തി. റീചാര്‍ജ്, ട്രാവല്‍ ടാബുകളാണ് പുതിയതായി പ്രത്യക്ഷപ്പെട്ടത്. റീചാര്‍ജ് ടാബ് ഉപഭോക്താക്കളെ കമ്പനിയുടെ പേമെന്റ് വിഭാഗമായ ഫോണ്‍പേയിലേക്ക് തിരിച്ചുവിടുകയും ട്രാവല്‍ ടാബ് അടുത്തിടെ ഫ്ലിപ്കാർട്ടുമായി പങ്കാളിത്തം പ്രഖ്യാപിച്ച ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സ്റ്റാര്‍ട്ടപ്പായ മേക്ക്‌മൈട്രിപ്പിന്റെ സൈറ്റിലെത്തിക്കുകയും ചെയ്യും.

ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് സേവന വിഭാഗത്തില്‍ വിപുലപ്പെടുക്കാന്‍ കമ്പനി ശ്രമിച്ചുവരികയാണെന്ന് ഫഌപ്കാര്‍ട്ട് വക്താവ് പറഞ്ഞു. റീചാര്‍ജിനും ട്രാവല്‍ ബുക്കിംഗിനുമായി അധിക ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാതെയും വെവേറെ യുസര്‍ എക്കൗണ്ട് നിര്‍മിക്കാതെയും ഫ്ലിപ്കാർട് പ്ലാറ്റ്‌ഫോം വഴി മികച്ച അനുഭവം നല്‍കാന്‍ ഇത് സഹായിക്കും. കഴിഞ്ഞ ഏപ്രില്‍മാസത്തിലാണ് ഫ്ലിപ്കാർട്ടും മേക്ക്‌മൈട്രിപ്പും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചത്.

Comments

comments

Categories: Tech
Tags: Flipkart