റെയ്ല്‍വേ സ്റ്റേഷനുകളില്‍ പാല്‍ ഔട്ട്‌ലറ്റുകള്‍ വരുന്നു

റെയ്ല്‍വേ സ്റ്റേഷനുകളില്‍ പാല്‍ ഔട്ട്‌ലറ്റുകള്‍ വരുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാ റെയ്ല്‍വേ സ്‌റ്റേഷനുകളിലും പാല്‍ ലഭ്യമാക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയ്ല്‍വേ. പാല്‍ ഉപഭോഗം വര്‍ധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിനു പിന്നിലുള്ള ലക്ഷ്യമെന്ന് റെയ്ല്‍വേ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. ക്ഷീര കര്‍ഷകര്‍ക്കും ഇത് കൈത്താങ്ങാകും. എല്ലാ സ്റ്റേഷനുകളിലും പാല്‍ ഔട്ട്‌ലറ്റുകള്‍ സ്ഥാപിക്കാനാണ് നീക്കം.

മഹാരാഷ്ട്രയിലുണ്ടായ ക്ഷീര കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഡയറി മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ആശങ്കകളും ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൃഷി മന്ത്രി രാധാമോഹന്‍ സിംഗും അമൂല്‍ ഇന്ത്യ, ഭക്ഷ്യ സുരക്ഷാ ബോഡിയായ എഫ്എസ്എസ്എഐ എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. റെയ്ല്‍വേ സ്റ്റേഷനുകളില്‍ പാല്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം കൃഷി മന്ത്രാലയമാണ് മുന്നോട്ട് വച്ചത്. ഡയറി കമ്പനികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും സ്റ്റേഷനുകളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ റെയ്ല്‍വേ, സ്റ്റാളുകള്‍ അനുവദിക്കണമെന്ന് അമൂല്‍ ഇന്ത്യയും നിര്‍ദേശിച്ചു.

 

Comments

comments