ലീപ്‌ഫ്രോഗ് അസെന്റ് മെഡിടെക്കിന്റെ ഭൂരിഭാഗ ഓഹരികള്‍ സ്വന്തമാക്കി

ലീപ്‌ഫ്രോഗ് അസെന്റ് മെഡിടെക്കിന്റെ ഭൂരിഭാഗ ഓഹരികള്‍ സ്വന്തമാക്കി

മുംബൈ: സ്വകാര്യ നിക്ഷേപക സ്ഥാപനമായ ലീപ്‌ഫ്രോഗ് ഇന്‍വെസ്റ്റ്‌മെന്റ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉല്‍പ്പന്ന നിര്‍മാതാക്കളായ അസെന്റ് മീഡിയടെക് ലിമിറ്റഡിന്റെ ഭൂരിഭാഗ ഓഹരികളേറ്റെടുത്തു. ഇടപാടിന്റെ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ 25-30 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുള്ള ലീപ്‌ഫ്രോഗ് ഇന്ത്യയിലെ ഒരു സ്ഥാപനത്തിന്റെ നിയന്ത്രണ ഓഹരികള്‍ ഏറ്റെടുക്കുന്നത് ഇതാദ്യമാണ്. ആരോഗ്യമേഖലയെ ലക്ഷ്യമാക്കി സ്ഥാപനം ആരംഭിച്ച 800 ദശലക്ഷം ഡോളര്‍ ഫണ്ടിനു പുറമെയാണ് ഈ നിക്ഷേപം. 100 ബില്യണ്‍ ഡോളര്‍ വരുന്ന ഇന്ത്യന്‍ ആരോഗ്യപരിപാലന വിപണിയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇടപാട് അസെന്റിന് സഹായകമാകും.

ഫഌിന്‍ഗോ എന്ന ബ്രാന്‍ഡ് പേരിലാണ് അസെന്റ് മെഡിടെക് ഹെല്‍ത്ത്‌കെയര്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നത്. ഓര്‍ത്തോപീഡിക്‌സ്, വേദന, മുറിവ് ചികിത്സാ മേഖലയിലെ ഉല്‍പ്പന്നങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ മേഖലയില്‍ അസെന്റ് മെഡിടെക് സംഘം മികച്ച വളര്‍ച്ചയാണ് കൈവരിക്കുന്നതെന്നും ഉപഭോക്താക്കള്‍ക്ക് ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഉയര്‍ന്ന ഗുണനിലവാരത്തിലും കുറഞ്ഞ വിലയിലുമാണ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതെന്നും ലീപ്‌ഫ്രോഗ് ഹെല്‍ത്ത് ഇന്‍വെസ്റ്റ്‌മെന്റ് സഹമേധാവി ഫെലിക്‌സ് ഒലാലെ പറഞ്ഞു. 150,000 റീട്ടെയ്ല്‍ പോയിന്റുകളുള്ള അസെന്റ് മെഡിടെക് പ്രതിവര്‍ഷം ഏഴു ദശലക്ഷം ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.

Comments

comments

Categories: Business & Economy
Tags: Leapfrog