ബഹിരാകാശ യാത്ര: ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയകരം

ബഹിരാകാശ യാത്ര: ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയകരം

ന്യൂയോര്‍ക്ക്: ആമസോണ്‍ തലവന്‍ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിന്‍ എന്ന റോക്കറ്റ് ബിസിനസ് കമ്പനി ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചു. ആള്‍ക്കാരെയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശ യാത്രയ്ക്ക് മുന്നോടിയായുള്ള പരീക്ഷണ വിക്ഷേപണത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം കാപ്‌സ്യൂള്‍ റോക്കറ്റ് വിക്ഷേപിച്ചത്.

ദ ന്യൂ ഷെപ്പേര്‍ഡ് എന്ന റോക്കറ്റാണ് കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ ടെക്‌സാസില്‍ നിന്നും വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് കമ്പനി ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റോക്കറ്റ് വിക്ഷേപിച്ച് ബൂസ്റ്റര്‍ കാപ്‌സ്യൂളില്‍ നിന്നും വേര്‍പെട്ടു. തുടര്‍ന്ന് കാപ്‌സ്യൂളിന്റെ എസ്‌കേപ്പ് മോട്ടോറില്‍ നിന്നും ശക്തിയായി പ്രവഹിച്ച അഗ്നി ബഹിരാകാശ വാഹനത്തെ കൂടുതല്‍ മുകളിലേക്ക് ഉയര്‍ത്തി. 389,846 അടി ഉയരത്തില്‍ കാപ്‌സ്യൂള്‍ ഉയര്‍ന്നുപൊങ്ങിയെന്ന് കമ്പനി അവകാശപ്പെട്ടു. ഇത് രണ്ടാം തവണയാണ് ബ്ലൂ ഒറിജിന്‍ റോക്കറ്റ് വിക്ഷേപണം നടത്തുന്നത്.

നേരത്തെ കമ്പനി പരീക്ഷണാടിസ്ഥാനത്തില്‍ റോക്കറ്റ് വിക്ഷേപിച്ചിച്ചിരുന്നു. യാത്രക്കാരുടെ ഡമ്മിയും വഹിച്ച് പോയ കാപ്‌സ്യൂള്‍ ബഹിരാകാശ യാത്ര നടത്തി വിജയകരമായി തിരിച്ചിറങ്ങിയിരുന്നു. അമേരിക്കയിലെ ടെക്‌സാസിലെ മരുപ്രദേശത്തായിരുന്നു ഡമ്മി സഞ്ചാരിയെയും വഹിച്ചുള്ള തിരിച്ചിറക്കം.

Comments

comments