ഇമാര്‍ ഗ്രൂപ്പ് ഗള്‍ഫിലെ ഏറ്റവും വലിയ ചൈനാ ടൗണ്‍ നിര്‍മിക്കുന്നു

ഇമാര്‍ ഗ്രൂപ്പ് ഗള്‍ഫിലെ ഏറ്റവും വലിയ ചൈനാ ടൗണ്‍ നിര്‍മിക്കുന്നു

ദുബായ്: ദുബായില്‍ മറ്റൊരു സുപ്രധാന പദ്ധതി കൂടി പ്രഖ്യാപിച്ച് ഇമാര്‍ ഗ്രൂപ്പ്. ഗള്‍ഫിലെ ഏറ്റവും വലിയ ചൈനാ ടൗണ്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇമാര്‍ പ്രോപ്പര്‍ട്ടീസ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്റെ ചരിത്രപരമായ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണ്.

ദുബായ് ക്രീക്ക് ഹാര്‍ബറിലാണ് ഇമാര്‍ ചൈനാ ടൗണ്‍ നിര്‍മിക്കുന്നത്. ഗള്‍ഫിലെ ഏറ്റവും വലിയ ചൈനാ ടൗണ്‍ ആകും ഇതെന്ന് ഇമാര്‍ അവകാശപ്പെടുന്നു. ആറ് സ്‌ക്വയര്‍ കിലോമീറ്ററിലാണ് ഈ മെഗാ ഡെവലപ്‌മെന്റ് പദ്ധതി വരുന്നത്.

ചൈന കേന്ദ്രമാക്കിയുള്ള മറ്റ് വികസന പദ്ധതികളും ഇമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രീമിയം ലക്ഷ്വറി ഹോട്ടല്‍, സര്‍വീസ്ഡ് റെസിഡന്‍സസ് ബ്രാന്‍ഡായ അഡ്രസ് ഹോട്ടല്‍സ് + റിസോര്‍ട്ട്‌സ് ചൈനയിലേക്കും എത്തിക്കാനാണ് പദ്ധതി. ചൈനയിലെ പ്രധാന നഗരങ്ങളില്‍ ഹോട്ടല്‍ തുടങ്ങുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

യുഎഇയിലേക്കുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ സന്ദര്‍ശനം ചരിത്രപരമാണ്. യുഎഇയും ചൈനയും തമ്മിലുള്ള ബന്ധം പുതിയ തലത്തിലെത്തിത്താന്‍ അത് സഹായിക്കും. യുഎഇചൈന വീക്ക് പോലുള്ള സംരംഭങ്ങളിലൂടെ അത് ശക്തിപ്പെടുകയും ചെയ്യുംഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാനായ മുഹമ്മദ് അലബ്ബാര്‍ പറഞ്ഞു.

ശക്തമായ ഉഭയകക്ഷി വ്യാരാവും സാംസ്‌കാരിക ബന്ധങ്ങളുമാണ് യുഎഇയും ചൈനയും തമ്മിലുള്ളത്. ഏകദേശം 200,000 ചൈനീസ് പൗരന്മാരാണ് യുഎഇയില്‍ ജീവിക്കുന്നത്. യുഎഇ സന്ദര്‍ശിക്കുന്നവരുടെ എണ്ണം വര്‍ഷം തോറും കൂടുകയും ചെയ്യുന്നുഅദ്ദേഹം പറഞ്ഞു.

ദുബായ് ക്രീക്ക് ഹാര്‍ബറിന് സമീപം പുതിയ ചൈനീസ് റീട്ടെയ്ല്‍ ആന്‍ഡ് ലൈഫ്‌സ്‌റ്റൈല്‍ ഡിസ്ട്രിക്റ്റ് നിര്‍മിക്കുന്നതും ചൈനയിലേക്കുള്ള ഇമാറിന്റെ വികസനവുമെല്ലാം ചൈനയുമായുള്ള ബന്ധത്തില്‍ യുഎഇയ്ക്കുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്അലബ്ബാര്‍ പറഞ്ഞു.

ഇമാറിന്റെ ചൈന കേന്ദ്രീകൃത പദ്ധതികള്‍ യുഎഇയില്‍ അടുത്തിടെ വ്യാപകമായ ചൈനീസ് പദ്ധതികളുടെ കൂടി ഫലമാണ്. ദുബായിലേക്ക് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ചൈന. 2018 ജനുവരി ഒന്നിനും മേയ് 31നും ഇടയില്‍ യുഎഇയിലേക്കെത്തിയത് 401,000 ചൈനീസ് സന്ദര്‍ശകരാണ്.

ദുബായിലേക്കുള്ള ചൈനീസ് സഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ കാര്യമായ വര്‍ധനയാണുണ്ടായിരിക്കുന്നത്. 2014ന് ശേഷം 119 ശതമാനം വര്‍ധനയാണ് ചൈനീസ് സഞ്ചാരികളുടെ ഒഴുക്കിലുണ്ടായിരിക്കുന്നത്. ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 20162017ല്‍ രേഖപ്പെടുത്തിയ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 41.4 ശതമാനമാണ്.

ചൈനീസ് ടൂറിസ്റ്റുകള്‍ക്ക് തങ്ങള്‍ മികച്ച പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിക്കുന്നതിന്റെ സൂചകമാണതെന്നും ദുബായ് ടൂറിസം ഡയറക്റ്റര്‍ ജനറല്‍ ഹെലാല്‍ സയിദ് അല്‍മാരി പറഞ്ഞു. 2016ല്‍ ചൈനീസ് സഞ്ചാരികള്‍ക്കായി വിസ ഓണ്‍ അറൈവല്‍ പദ്ധതി യുഎഇ അവതരിപ്പിച്ചിരുന്നു. ടൂറിസം വികസനത്തിന്റെ ഭാഗമായി അടുത്തിടെ ചൈനീസ് ഭീമനായ ഹ്വാവെയുമായും ദുബായ് സഹകരണത്തിലേര്‍പ്പെട്ടിട്ടുണ്ട്.

ചൈനയിലെ ഇ-കൊമേഴ്‌സ് വമ്പന്‍ ആലിബാബയുടെ ഓണ്‍ലൈന്‍ ട്രാവല്‍ പ്ലാറ്റ്‌ഫോമായ ഫല്‍ഗ്ഗിയുമായും ഇന്റര്‍നെറ്റ് ഭീമന്‍ ടെന്‍സന്റുമായും ദുബായ്, ടൂറിസം വികസനവുമായി ബന്ധപ്പെട്ട് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

 

Comments

comments

Categories: Arabia, FK News