4ജി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ തന്നെ മുന്നില്‍: ട്രായ്

4ജി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ തന്നെ മുന്നില്‍: ട്രായ്

 

അപ്‌ലോഡ് വേഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഐഡിയ

ന്യൂഡെല്‍ഹി: 4ജി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ മുന്നിലെന്ന് ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്). മേയില്‍ ശരാശരി 22.3 എംബിപിഎസ് ഡൗണ്‍ലോഡ് വേഗതയാണ് ജിയോ 4ജി നെറ്റ്‌വര്‍ക്കില്‍ രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ ഏറ്റവും ഉയര്‍ന്ന അപ്‌ലോഡ് വേഗത രേഖപ്പെടുത്തിയിട്ടുള്ളത് ഐഡിയ സെല്ലുലാറിന്റെ നെറ്റ്‌വര്‍ക്കിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ജിയോയും ഐഡിയയുമാണ് ഈ വിഭാഗങ്ങളില്‍ നേതൃസ്ഥാനത്ത് തുടരുന്നതെന്ന് ട്രായ് റിപ്പോര്‍ട്ടില്‍ പറയുന്നു. മൈസ്പീഡ് പോര്‍ട്ടല്‍ എന്ന വെബ്‌സൈറ്റിലാണ് ടെലികോം നിയന്ത്രണ അതോറിറ്റി ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഭാരതി എയര്‍ടെലിന്റെ ശരാശരി 4ജി ഡൗണ്‍ലോഡ് വേഗതയേക്കാള്‍ ഇരട്ടിയാണ് ജിയോയുടെ ശരാശരി 4ജി ഡൗണ്‍ലോഡ് വേഗത. സെക്കന്‍ഡില്‍ 9.7 എംബി 4ജി ഡൗണ്‍ലോഡ് വേഗതയാണ് എയര്‍ടെല്‍ മേയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഏപ്രിലില്‍ കമ്പനിയുടെ 4ജി ഡൗണ്‍ലോഡ് വേഗത 9.3 എംബിപിഎസ് ആയിരുന്നു. എന്നാല്‍, മേയ് മാസം വോഡഫോണിന്റെയും ഐഡിയ സെല്ലുലാറിന്റെയും ഡൗണ്‍ലോഡ് വേഗതയില്‍ നേരിയ ഇടിവ് വന്നിട്ടുണ്ടെന്നാണ് ട്രായ് വ്യക്തമാക്കുന്നത്. ഏപ്രിലില്‍ ഐഡിയയുടെയും വോഡഫോണിന്റെയും നെറ്റ്‌വര്‍ക്കില്‍ യഥാക്രമം 6.8 എംബിപിഎസും 6.5 എംബിപിഎസും ഡൗണ്‍ലോഡ് വേഗതയാണ് രേഖപ്പെടുത്തിയിരുന്നത്. മേയിലിത് 6.7 എംബിപിഎസും 6.1 എംബിപിഎസുമായി ചുരുങ്ങി.
വീഡിയോ സ്ട്രീമിംഗിലും ഇന്റര്‍നെറ്റ് ബ്രൗസിംഗിലും ഇമെയ്ല്‍ ആക്‌സസ് ചെയ്യുന്നതിലുമെല്ലാം ഡൗണ്‍ലോഡ് വേഗത നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഇ-മെയ്ല്‍ വഴിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ ഉപയോക്താക്കള്‍ക്ക് ചിത്രങ്ങളോ വീഡിയോകളോ ഫയലുകളോ വേഗത്തില്‍ പങ്കുവെക്കുന്നതിന് മികച്ച അപലോഡ് വേഗത ആവശ്യമാണ്.

4ജി അപ്‌ലോഡ് വേഗതയില്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് തുടരാന്‍ ഐഡിയയ്ക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഏപ്രില്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ മേയില്‍ അപ്‌ലോഡ് വേഗം കുറവാണ്. മേയില്‍ 5.9 എംബിപിഎസ് ആയിരുന്നു ഐഡിയയുടെ ദേശീയ ശരാശരി അപ്‌ലോഡ് വേഗത. ഏപ്രിലില്‍ 6.3 എംബിപിഎസ് വേഗത അുഭവപ്പെട്ട സ്ഥാനത്താണിത്. അപ്‌ലോഡ് വേഗതയില്‍ വോഡഫോണ്‍ ആണ് രണ്ടാം സ്ഥാനത്തുള്ളത്. 5.3 എംബിപിഎസ് ആണ് മേയിലെ വോഡഫോണിന്റെ അപ്‌ലോഡ് വേഗത. 5.1 എംബിപിഎസ് വേഗം രേഖപ്പെടുത്തികൊണ്ട് ജിയോ മൂന്നാം സ്ഥാനത്തും 3.8 എംബിപിഎസ് വേഗവുമായി എയര്‍ടെല്‍ നാലാം സ്ഥാനത്തും നിലയുറപ്പിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Tech
Tags: Idea 4g