ദുബായില്‍ ആഡംബര പ്രോപ്പര്‍ട്ടികള്‍ക്ക് ആവശ്യകതയേറുന്നു

ദുബായില്‍ ആഡംബര പ്രോപ്പര്‍ട്ടികള്‍ക്ക് ആവശ്യകതയേറുന്നു

ദുബായ്: റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ആഡംബര പ്രോപ്പര്‍ട്ടികള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നതായി റിപ്പോര്‍ട്ട്. അതേസമയം, 2018ലെ രണ്ടാം പാദത്തില്‍ നടന്ന സെക്കന്‍ഡറി റെസിഡന്‍ഷ്യല്‍ മാര്‍ക്കറ്റ് ഇടപാടുകളുടെ മൂല്യം 12.1 ബില്ല്യണ്‍ എഇഡി ആണെന്ന് കണക്കുകള്‍ പറയുന്നു. ആദ്യപാദത്തില്‍ ഇത് 14.4 ബില്ല്യണ്‍ എഇഡി ആയിരുന്നു. ലക്‌സാഹാബിറ്റാറ്റ് എന്ന പ്രോപ്പര്‍ട്ടി സ്ഥാപനമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

രണ്ടാം പാദത്തില്‍ 1,400 വില്ലകളുടെയും 6,652 അപ്പാര്‍ട്ട്‌മെന്റുകളുടെ ഇടപാടുകള്‍ നടന്നതായാണ് ലക്‌സാഹാബിറ്റാറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാം പാദത്തില്‍ ഓഫ്പ്ലാന്‍ മാര്‍ക്കറ്റ് സ്ഥിരത കൈവരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ട്. നിരവധി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടതാണ് കാരണം. മികച്ച നേട്ടം തരുന്ന റെഡിസന്‍ഷ്യല്‍ ഏരിയ ജുമയ്‌റ വില്ലേജ് സര്‍ക്കിളാണ്. ജുമയ്‌റ ലേക്ക് ടവേഴ്‌സാണ് രണ്ടാം സ്ഥാനത്ത്. എമിറേറ്റ്‌സ് ലിവിംഗ് മൂന്നാമതും ഡിഐഎഫ്‌സി നാലാമാതുമാണ്.

ബിസിനസ് ബേ ഏരിയയും മുഹമ്മദ് ബിന്‍ റാഷിദ് സിറ്റിയും മികച്ച വില്‍പ്പന നടന്ന മേഖലകളില്‍ സ്ഥാപനം പിടിച്ചു. വാടക നിരക്കുകളില്‍ പൊതുവെ കുറവാണ് കാണുന്നതെങ്കിലും ഹൈ എന്‍ഡ് ലക്ഷ്വറി റെന്റല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് ആവശ്യക്കാര്‍ കൂടുതലുണ്ട്. ലോകത്തിലെ ഏറ്റവും സക്രിയവും ആകര്‍ഷകവുമായ റെന്റല്‍ വിപണികളിലൊന്നായി ദുബായ് മാറുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments