സ്വര്‍ണ വില അഞ്ച് മാസത്തിലെ താഴ്ന്ന നിലയില്‍

സ്വര്‍ണ വില അഞ്ച് മാസത്തിലെ താഴ്ന്ന നിലയില്‍

ന്യൂഡെല്‍ഹി: സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പത്ത് ഗ്രാമിന് 250 രൂപ കുറഞ്ഞ് ശരാശരി 30,800 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്വര്‍ണത്തിന്റെ വ്യാപാരം നടന്നത്. അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്. ആഗോള വിപണിയില്‍ ക്ഷീണം നേരിട്ടതും പ്രാദേശിക ജുവല്‍റികളില്‍ നിന്നുള്ള ആവശ്യകത കുറഞ്ഞതുമാണ് സ്വര്‍ണ വില കുറയാന്‍ കാരണമായത്. ഇന്ന് സ്വര്‍ണ വില പത്ത് ഗ്രാമിന് 30,310 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

വെള്ളി ഗ്രാമിന് 620 രൂപ ഇടിഞ്ഞ് 39,200 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടത്തിയത്. ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകളില്‍ നിന്നും കോയിന്‍ നിര്‍മാതാക്കളില്‍ നിന്നുമുള്ള ആവശ്യകത കുറഞ്ഞതാണ് വെള്ളി വില കുത്തനെ ഇടിയാന്‍ കാരണം.

ആഗോള തലത്തില്‍ സ്വര്‍ണ വില ഒരു വര്‍ഷത്തിനിടയിലെ താഴ്ന്ന തലത്തിലെത്തി. അടിസ്ഥാന പലിശ നിരക്കുകള്‍ കുത്തനെ ഉയര്‍ത്താനുള്ള നീക്കത്തിലാണ് യുഎസ് ഫെഡറല്‍ റിസര്‍വ് എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഡോളര്‍ കരുത്താര്‍ജിച്ചതാണ് ആഗോള തലത്തില്‍ സ്വര്‍ണത്തിന് മാറ്റുകുറച്ചത്. ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 0.32 ശതമാനം ഇടിഞ്ഞ് 1,223.30 ഡോളറിനാണ് ഇന്നലെ ആഗോള തലത്തില്‍ വ്യാപാരം നടന്നത്. സിംഗപ്പൂരില്‍ വെള്ളി വില ഔണ്‍സിന് 0.84 ശതമാനം കുറഞ്ഞ് 15.41 ഡോളറായി.

മൂന്ന് ദിവസത്തിനുശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറുന്നത്. പവന് 22,200 രൂപയായിരുന്നു ഇന്നലെ വില. ഗ്രാമിന് 35 രൂപ കുറഞ്ഞ് 2,775 രൂപയ്ക്കാണ് വ്യാപാരം നടന്നത്.

 

Comments

comments

Tags: gold rate