ഫോഡ് കാറുകളുടെ വില വര്‍ധിപ്പിച്ചു

ഫോഡ് കാറുകളുടെ വില വര്‍ധിപ്പിച്ചു

ഇന്ത്യയില്‍ പത്ത് ലക്ഷം കാറുകള്‍ വിറ്റതായി ഫോഡ് ഇന്ത്യ ഈയിടെയാണ് പ്രഖ്യാപിച്ചത്

ന്യൂഡെല്‍ഹി : ജൂലൈ മുതല്‍ ഫോഡ് ഇന്ത്യ വിവിധ മോഡലുകളുടെ വില വര്‍ധിപ്പിച്ചു. ഒന്ന് മുതല്‍ മൂന്ന് ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചതെന്ന് ഫോഡ് ഇന്ത്യ പ്രസിഡന്റ് അനുരാഗ് മെഹ്‌രോത്ര പറഞ്ഞു. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതും രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതുമാണ് വില വര്‍ധനയ്ക്ക് അടിസ്ഥാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

പരിഹാര ക്രിയകളുടെ ഭാഗമായി ഇന്ത്യന്‍ വിപണിയില്‍നിന്ന് കൂടുതല്‍ വാഹനഘടകങ്ങളും പാര്‍ട്‌സുകളും വാങ്ങാനാണ് തീരുമാനം. ആദ്യ തലമുറ ഫിഗോ നിര്‍മ്മിക്കുമ്പോള്‍ ലോക്കലൈസേഷന്‍ 60 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോഴത് ഏകദേശം 85 ശതമാനമാണ്. അടുത്ത തലമുറ മോഡലുകളില്‍ ഇതില്‍ക്കൂടുതല്‍ ലോക്കലേസേഷന്‍ ഉണ്ടായിരിക്കുമെന്ന് ഫോഡ് ഇന്ത്യ പ്രസിഡന്റ് പറഞ്ഞു.

ഇന്ത്യന്‍ വിപണിയില്‍നിന്ന് കൂടുതല്‍ വാഹനഘടകങ്ങളും പാര്‍ട്‌സുകളും വാങ്ങാനാണ് തീരുമാനം

കഴിഞ്ഞ വര്‍ഷമാണ് ഫോഡ് തങ്ങളുടെ ഇക്കോസ്‌പോര്‍ട് പരിഷ്‌കരിച്ചത്. ഫ്രീസ്റ്റൈല്‍ എന്ന ക്രോസ്ഓവര്‍ പുറത്തിറക്കി ഫോഡ് ഇന്ത്യ പുതു വര്‍ഷം ആരംഭിച്ചു. ഇന്ത്യയില്‍ പത്ത് ലക്ഷം കാറുകള്‍ വിറ്റതായി കമ്പനി ഈയിടെയാണ് പ്രഖ്യാപിച്ചത്. 1998 ലാണ് ഫോഡ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇരുപതാം വര്‍ഷത്തില്‍ ഇന്ത്യയില്‍ പുതിയ കാറുകള്‍ പുറത്തിറക്കാനാണ് തീരുമാനം. ചെന്നൈ, സാനന്ദ് പ്ലാന്റുകള്‍ 95 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് അനുരാഗ് മെഹ്‌രോത്ര പറഞ്ഞു. വിപണിയിലെ ഡിമാന്‍ഡ് കമ്പനി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

Comments

comments

Categories: Auto