ഈജിപ്റ്റിലെ ചരിത്ര ഹോട്ടലിന്റെ നവീകരണം പൂര്‍ത്തിയാക്കി ഇമാര്‍

ഈജിപ്റ്റിലെ ചരിത്ര ഹോട്ടലിന്റെ നവീകരണം പൂര്‍ത്തിയാക്കി ഇമാര്‍

84 മില്ല്യണ്‍ ഡോളര്‍ ചെലവിട്ടാണ് അല്‍ അലമീന്‍ ഹോട്ടലിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. ഹോട്ടല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു

കെയ്‌റോ: ഈജിപ്റ്റിലെ ചരിത്ര ഹോട്ടലെന്ന് ഖ്യാതി നേടിയ അല്‍ അലമീന്‍ ഹോട്ടല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നു. യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇമാര്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പാണ് അല്‍ അലമീന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയത്. ഏകദേശം 84 മില്ല്യണ്‍ ഡോളറാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി വേണ്ടി വന്ന മുതല്‍മുടക്ക്.

1960കളിലാണ് റിസോര്‍ട്ട് ആദ്യമായി തുറന്നത്. അപ്പോഴത്തെ പാരമ്പര്യ തനിമ വിളിച്ചോതുന്ന തരത്തിലാണ് ഇപ്പോള്‍ ഹോട്ടല്‍ ആധുനികവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്. ലോകോത്തര റിസോര്‍ട്ടുകളുടെ ശ്രേണിയിലേക്ക് ഉയരുന്ന തരത്തിലാണ് ഹോട്ടലിന്റെ നവീകരണമെന്ന് ഇമാര്‍ ചെയര്‍മാന്‍ മുഹമ്മദ് അലബ്ബാര്‍ പറഞ്ഞു.

ഏറ്റവും ഉന്നതമായ ആഗോള നിലവാരത്തിലാണ് ഹോട്ടലിന്റെ പുനര്‍നിര്‍മാണമെന്നും ഇതിനായി 84 മില്ല്യണ്‍ ഡോളറാണ് ചെലവിട്ടതെന്നും അലബ്ബാര്‍ വ്യക്തമാക്കി. പൈതൃകത്തനിമയുള്‍ക്കൊള്ളുന്നതാണ് നവീകരിച്ച ഹോട്ടലെങ്കിലും എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും സ്‌റ്റൈലും ഇതില്‍ ഒത്തു ചേര്‍ന്നിട്ടുണ്ടെന്നും അലബ്ബാര്‍ പറഞ്ഞു. ബാറുകളും റെസ്റ്ററന്റുകളും കോറിഡോറുകളും റൂമുകളുമെല്ലാം ഉന്നത ഗുണനിലവാരവും പ്രൗഢിയും തുളുമ്പുന്ന രീതിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസറ്റുകളെ ആകര്‍ഷിക്കാന്‍ ഹോട്ടലിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: FK News
Tags: Hotel