ഇക്കണോമിക് ടൈംസ് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്‌സ് നാലാം പതിപ്പ് ആരംഭിച്ചു

ഇക്കണോമിക് ടൈംസ് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്‌സ് നാലാം പതിപ്പ് ആരംഭിച്ചു

മുംബൈ: മികച്ച ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അംഗീകാരം നല്‍കുന്ന ഇക്കണോമിക് ടൈംസ് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്‌സിന്റെ നാലാം പതിപ്പ് ആരംഭിച്ചു. ഈ മാസം 23 ന് ബെംഗളൂരുവില്‍ ചേരുന്ന ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനിയുടെ അധ്യക്ഷതയിലുള്ള ജൂറിയാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. ഫഌപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍, നാസ്‌കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ്, ക്വസ് കോര്‍പ് ചെയര്‍മാന്‍ അജിത് ഐസക്, മെക്ക്‌മൈട്രിപ്പ് സ്ഥാപകന്‍ ദീപ് കല്‍റ, വിപ്രോ ബോര്‍ഡ് അംഗം റിഷാദ് പ്രേംജി, പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ, ഇന്‍മോബി ഹസ്ഥാപകന്‍ നവീന്‍ തിവാരി എന്നിവര്‍ ജൂറിയില്‍ അംഗങ്ങളാണ്.

എട്ടു വിഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത അഞ്ചു മത്സരാര്‍ത്ഥികളില്‍ നിന്നുമാണ് ജേതാവിനെ കണ്ടെത്തുക. അടുത്ത മാസം 17 ന് ബെംഗളൂരുവില്‍ വെച്ച് പുരസ്‌കാര വിതരണം നടക്കും. വിദ്യാര്‍ത്ഥി, വനിതാ, സാമൂഹ്യ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും പുരസ്‌കാരങ്ങളുണ്ടാകും. ഗവേഷണ സ്ഥാപനമായ ട്രാക്‌സണുമായി ചേര്‍ന്നാണ് ഇക്കണോമിക് ടൈംസ് ഇന്ത്യയിലെ മികച്ച സംരംഭകരെ കണ്ടെത്തുന്നത്. ഇക്കണോമിക് ടൈംസ് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡിസിന്റെ ജൂറി അംഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് മേഖലയെയും സാമ്പത്തികനിലയെയും കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഇത് സഹായിക്കുമെന്നും നന്ദന്‍ നിലേക്കനി പറഞ്ഞു.

Comments

comments

Categories: Business & Economy