ബ്രെക്‌സിറ്റിനു ശേഷം ക്ഷീരോല്‍പന്നങ്ങള്‍ക്ക് ബ്രിട്ടനില്‍ വില കൂടും

ബ്രെക്‌സിറ്റിനു ശേഷം ക്ഷീരോല്‍പന്നങ്ങള്‍ക്ക് ബ്രിട്ടനില്‍ വില കൂടും

ലണ്ടന്‍: അനുദിന ക്ഷീരോല്‍പന്നങ്ങളായ വെണ്ണ, കട്ടിത്തൈര്, പാല്‍ക്കട്ടി എന്നിവ ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനില്‍ ആഢംബര ഉത്പന്നങ്ങളാകുമെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ ഫലം എന്തു തന്നെയാണെങ്കിലും ഈ ഉത്പന്നങ്ങള്‍ക്കു വില വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബ്രിട്ടന്‍ ആവശ്യത്തിനുള്ള പാല്‍ ഉത്പാദിപ്പിക്കുന്നില്ല. യൂറോപ്യന്‍ യൂണിയനെയാണ് പാലിന് ആശ്രയിക്കുന്നത്. അതേസമയം ബ്രിട്ടന്‍ ഉള്‍പ്പെടുന്ന യുകെയില്‍ അയര്‍ലാന്‍ഡ് ക്ഷീരോത്പാദന രംഗത്ത് മുന്‍നിര സ്ഥാനം അലങ്കരിക്കുന്നുമുണ്ട്. പാലും പാല്‍ ഉത്പന്നങ്ങള്‍ക്കും ബ്രിട്ടന്‍ പ്രധാനമായും ആശ്രയിക്കുന്നത് അയര്‍ലാന്‍ഡിനെയും, ജര്‍മനിയെയും, ഡെന്‍മാര്‍ക്കിനെയും ബെല്‍ജിയത്തെയുമാണ്. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നും യുകെ പുറത്തുവരുന്നതോടെ പാലിനും പാല്‍ ഉത്പന്നങ്ങള്‍ക്കും വില വര്‍ധിക്കുമെന്നാണ് ഇപ്പോള്‍ പഠന ഫലം സൂചിപ്പിക്കുന്നത്.

Comments

comments

Categories: Business & Economy, Slider