പഞ്ചാബിനെ അലട്ടുന്ന യുറേനിയം മലിനീകരണം

പഞ്ചാബിനെ അലട്ടുന്ന യുറേനിയം മലിനീകരണം

ഇന്ത്യയുടെ ഭക്ഷ്യോത്പാദന മേഖലയ്ക്കു പഞ്ചാബ് നല്‍കുന്ന സംഭാവന നിസാരമല്ല. കൃഷിക്ക് ഏറ്റവുമധികം പ്രാമുഖ്യം നല്‍കുന്ന സംസ്ഥാനമാണു പഞ്ചാബ്. ഇന്ത്യയുടെ ധാന്യക്കലവറയെന്നാണു പഞ്ചാബ് അറിയപ്പെടുന്നത്. ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ചു പഞ്ചാബ് വ്യാവസായികമായും കാര്‍ഷികപരമായും ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാല്‍ പഞ്ചാബിനെ ഗുരുതരമായൊരു പ്രശ്‌നം അലട്ടുകയാണ്. അത് യുറേനിയം മലിനീകരണമാണ്. മാല്‍വ എന്ന മേഖലയിലുള്ള ഭൂഗര്‍ഭ ജലത്തിലാണു യുറേനിയത്തിന്റെ അളവ് ഉയര്‍ന്ന തോതില്‍ കണ്ടെത്തിയിരിക്കുന്നത്. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കു കാരണമാകാന്‍ പര്യാപ്തവുമാണ് ഇത്.

 

പഞ്ചാബില്‍ ഭൂഗര്‍ഭജലം 1990-കളുടെ ആരംഭം മുതല്‍ യുറേനിയം മലിനീകരണപ്രശ്‌നം നേരിടുന്നുണ്ട്. പതിറ്റാണ്ടുകളായി അതിനെ കുറിച്ചു ചര്‍ച്ച ചെയ്യുന്നുമുണ്ട്. യുറേനിയത്തിന്റെ സാന്നിധ്യത്തെ കുറിച്ചും, അതിന്റെ മലിനീകരണ തോതിനെ കുറിച്ചുമൊക്കെ കണക്കെടുക്കുകയും അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എവിടെ നിന്ന്, എങ്ങനെയാണു യുറേനിയം വന്നതെന്ന ചോദ്യത്തിന് ഇന്നും ഉത്തരം ലഭിച്ചിട്ടില്ല. പഞ്ചാബില്‍, പ്രത്യേകിച്ചു ഫലഭൂയിഷ്ടമായ മാല്‍വ മേഖലയില്‍ അസാധാരണമായ അളവില്‍ യുറേനിയം കാണപ്പെടുന്നതിനു പിന്നിലുള്ള കാരണങ്ങളെ കുറിച്ചു നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഗള്‍ഫ് യുദ്ധത്തിന്റെ പ്രത്യാഘാതം, വ്യാവസായിക മാലിന്യങ്ങള്‍ പുറന്തള്ളുന്നത്, താപ വൈദ്യുത നിലയങ്ങളിലെ ഫ്‌ളൈ ആഷ് മാലിന്യ കൂനയിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം, ഫോസ്‌ഫേറ്റ് അധിഷ്ഠിത രാസവളങ്ങളുടെ അമിതമായ ഉപയോഗം എന്നിവയാണു യുറേനിയം വലിയ തോതില്‍ കാണപ്പെടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ജേണല്‍ ഓഫ് റേഡിയോ അനലിറ്റിക്കല്‍ ആന്‍ഡ് ന്യൂക്ലിയര്‍ കെമിസ്ട്രി എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച യുറേനിയം മലിനീകരണത്തെ കുറിച്ചുള്ളൊരു പുതിയ പഠനം, ഇതുമായി ബന്ധപ്പെട്ടു മുന്‍പു നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയ നിഗമനങ്ങളോട് ഒരു പടി കൂടി അടുത്തു നില്‍ക്കുന്നതാണ്. എന്തു കൊണ്ടാണു പഞ്ചാബിലെ മാല്‍വ മേഖലയില്‍ കാണപ്പെടുന്ന യുറേനിയം ഭൂഗര്‍ഭ സവിശേഷതകളുടെ ഭാഗമായുണ്ടായ സ്വാഭാവിക മലിനീകരണമാണെന്നു ന്യായമായി തോന്നുന്നത് എന്നതിനെ കുറിച്ചായിരുന്നു പഠനം.
യുറേനിയം മലിനീകരണത്തിലേക്കു നയിക്കുന്ന ഫോസ്‌ഫേറ്റ് വളങ്ങളാണെന്ന പ്രചാരണം തെറ്റാണെന്നു നേരത്തേ പഠനങ്ങളിലൂടെ വിശദമാക്കിയിരുന്നു. വളങ്ങളില്‍ അടങ്ങിയിരിക്കുന്ന നേരിയ തോതിലുള്ള യുറേനിയം ഒരിക്കലും ഭൂഗര്‍ഭജലത്തില്‍ കാണപ്പെടുന്ന ഉയര്‍ന്ന അളവിലുള്ള യുറേനിയം അവശിഷ്ടങ്ങള്‍ രൂപപ്പെടാന്‍ കാരണമാകുന്നില്ലെന്നും പഠനം തെളിയിച്ചിരുന്നു. പുതിയ പഠനവും ഇതു ശരിവയ്ക്കുകയാണ്. രണ്ടാമതായി മാല്‍വ മേഖലയില്‍, പഞ്ചാബിലെ തന്നെ ഏറ്റവും വലിയ രണ്ട് കല്‍ക്കരി ഊര്‍ജ്ജനിലയങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ നിന്നും പുറന്തള്ളുന്ന ഫ്‌ളൈ ആഷില്‍ ഉയര്‍ന്ന തോതിലുള്ള യുറേനിയമുള്ളതായിട്ടാണ് പ്രചരിച്ചിരുന്നത്. പക്ഷേ, ഊര്‍ജ്ജനിലയങ്ങള്‍ക്കു സമീപമുള്ള ജലാശയങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ പ്രചാരണം ശരിവയ്ക്കും വിധമുള്ള യാതൊന്നും കണ്ടെത്തിയതുമില്ല. പിന്നെ പ്രചരിക്കുന്നൊരു വാദം ഗള്‍ഫ് യുദ്ധത്തിനിടെ ഉപയോഗിച്ച യുറേനിയം നിര്‍മിതമായ ഉയര്‍ന്ന സാന്ദ്രതയുള്ള വെടിയുണ്ട (high-density shrapnel) പഞ്ചാബിന്റെ മണ്ണിലും, വെള്ളത്തിലും പ്രവേശിച്ചിരിക്കാമെന്നതാണ്. ഈയൊരു വാദം നില്‍നില്‍ക്കുന്നതു കൊണ്ടാണു ഭൂര്‍ഗര്‍ഭ സവിശേഷതകളുടെ ഭാഗമായുണ്ടായ സ്വാഭാവിക മലിനീകരണമാണോ (geogenic) എന്നറിയാന്‍ ഇപ്പോള്‍ പുതിയ പഠനം നടത്തിയതെന്നു പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി പ്രഫസര്‍ അലോക് ശ്രീവാസ്തവ പറഞ്ഞു. ഇദ്ദേഹം തന്നെയാണു പഠന റിപ്പോര്‍ട്ട് തയാറാക്കിയതും. നേപ്പാളിലെ മഹാഭാരതത്തിനും ചേരു(cheru) മലനിരകള്‍ക്കും ഇടയിലുളള ഒരു മലയോര പ്രദേശമാണ് സിവാലിക്. സിവാലിക് പ്രദേശത്തുനിന്നും ശേഖരിച്ച ഫോസിലുകളിലും, പാലിയോസോളിലും(paleosol) അടങ്ങിയിരിക്കുന്ന യുറേനിയത്തിന്റെ പ്രവര്‍ത്തനം, പഞ്ചാബിലെ വിവിധ പ്രദേശങ്ങളില്‍നിന്നും ശേഖരിച്ച മണ്ണിന്റെ സാംപിളുകളിലുണ്ടെന്നു പഠനത്തില്‍ കണ്ടെത്തുകയുണ്ടായി. ദീര്‍ഘകാലം മുന്‍പ് രൂപമെടുത്ത മണ്ണാണ് പാലിയോസോള്‍.ഭൂമിക്കുള്ളിലെ സ്വാഭാവിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിഞ്ഞുകിടന്നു ശിലീഭുതമായിത്തീര്‍ന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങളിലാണു(animal fossil) യുറേനിയം പ്രവര്‍ത്തനങ്ങളുടെ തോത് കൂടുതലായി കണ്ടെത്തിയത്. ഈ ഫോസിലുകളിലേക്ക് യുറേനിയം കൂടുതലായി ആഗിരണം ചെയ്യപ്പെട്ടതിന്റെ ഫലമാണിതെന്നാണു മനസിലാക്കേണ്ടത്.

യുറേനിയം മലിനീകരണത്തിലേക്കു നയിക്കുന്ന ഫോസ്‌ഫേറ്റ് വളങ്ങളാണെന്ന പ്രചാരണം തെറ്റാണെന്നു നേരത്തേ പഠനങ്ങളിലൂടെ വിശദമാക്കിയിരുന്നു. വളങ്ങളില്‍ അടങ്ങിയിരിക്കുന്ന നേരിയ തോതിലുള്ള യുറേനിയം ഒരിക്കലും ഭൂഗര്‍ഭജലത്തില്‍ കാണപ്പെടുന്ന ഉയര്‍ന്ന അളവിലുള്ള യുറേനിയം അവശിഷ്ടങ്ങള്‍ രൂപപ്പെടാന്‍ കാരണമാകുന്നില്ലെന്നും പഠനം തെളിയിച്ചിരുന്നു. പുതിയ പഠനവും ഇതു ശരിവയ്ക്കുകയാണ്. രണ്ടാമതായി മാല്‍വ മേഖലയില്‍, പഞ്ചാബിലെ തന്നെ ഏറ്റവും വലിയ രണ്ട് കല്‍ക്കരി ഊര്‍ജ്ജനിലയങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ നിന്നും പുറന്തള്ളുന്ന ഫ്‌ളൈ ആഷില്‍ ഉയര്‍ന്ന തോതിലുള്ള യുറേനിയമുള്ളതായിട്ടാണ് പ്രചരിച്ചിരുന്നത്. പക്ഷേ, ഊര്‍ജ്ജനിലയങ്ങള്‍ക്കു സമീപമുള്ള ജലാശയങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ പ്രചാരണം ശരിവയ്ക്കും വിധമുള്ള യാതൊന്നും കണ്ടെത്തിയതുമില്ല.

മാല്‍വ മേഖലയിലെ യുറേനിയം അളവുകള്‍ സ്വാഭാവികമായി ഉയര്‍ന്നു വന്നതാകാമെന്ന സൂചനയാണു പഠനത്തിലൂടെ വ്യക്തമാകുന്നത്. ‘ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ടു സംഭവിച്ച പരിണാമത്തിന്റെ ഭാഗമായിട്ടായിരിക്കാം യുറേനിയം രൂപപ്പെട്ടതെന്നും ഇവ അക്കാലത്തെ മൃഗങ്ങളുടെ അസ്ഥിയില്‍ പ്രവേശിക്കുകയും ചെയ്തിരിക്കാമെന്നും’ പ്രഫസര്‍ അലോക് ശ്രീവാസ്തവ പറയുന്നു. യുറേനിയം സമ്പുഷ്ടമാണു പുരാതന ജിയോജെനിക് ചാനലുകള്‍ (ഭൂഗര്‍ഭ ജലസ്രോതസുകള്‍). പഠനത്തിനായി ശേഖരിച്ച ഫോസിലുകളും പാലിയോസോളുകളും യുറേനിയം സമ്പുഷ്ടമായ ഭൂഗര്‍ഭജല സ്രോതസുകളുമായി ബന്ധപ്പെട്ടുമിരിക്കാം. ഇത്തരത്തില്‍ പുരാതന ഭൂഗര്‍ഭജല സംവിധാനം, മലാവ മേഖലയിലെ നിലവിലുള്ള ഭൂഗര്‍ഭജല സ്രോതസുകളെ പരിപോഷിപ്പിച്ചിട്ടുമുണ്ടാകാമെന്നു പഠനം സൂചിപ്പിക്കുന്നു. ഭൂഗര്‍ഭ ജലത്തെ അമിതമായി ആശ്രയിക്കുന്നതിനാല്‍ ജലം കൂടുതല്‍ ലഭ്യമാകാന്‍ ആഴത്തില്‍ ഭൂമി കുഴിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ആഴത്തില്‍ കുഴിച്ചു വെള്ളമെടുക്കുമ്പോള്‍ യുറേനിയം സമ്പുഷ്ടമായ പുരാതന ജലസ്രോതസുകളില്‍നിന്നും ജലം സ്വീകരിക്കേണ്ടി വന്നിരിക്കാമെന്നും പ്രഫസര്‍ ശ്രീവാസ്തവ പറയുന്നു. ഇന്ത്യയില്‍ ഭൂഗര്‍ഭ ജലം ഏറ്റവുമധികം ചൂഷണം ചെയ്യുന്നത് പഞ്ചാബിലാണ്. 2008 മുതല്‍ 2013 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം, ശരാശരി 28.2 ദശലക്ഷം ഏക്കര്‍ അടി (million acre feet) ജലം ഊറ്റിയിട്ടുണ്ടെന്നാണു കണക്കുകള്‍ പറയുന്നത്. ഭൂഗര്‍ഭ ജലത്തിന്റെ 73 ശതമാനവും ഉപയോഗിക്കുന്നത് ജലസേചനാവശ്യങ്ങള്‍ക്കു വേണ്ടിയാണ്.

യുറേനിയത്തിന്റെ പ്രധാന ഉറവിടം ഗ്രാനൈറ്റാണ്. ഇത് ഹിമാലയന്‍ റേഞ്ചില്‍ സര്‍വസാധാരണവുമാണ്. ഹിമാലയത്തിന്റെ മലയിടുക്കുകളാണു ശിവാലിക്‌സ് (Siwaliks). പ്രഫസര്‍ അലോക് ശ്രീവാസ്തവ പഠനത്തിനായി തെരഞ്ഞെടുത്തതും ശിവാലിക്‌സാണ്. പഞ്ചാബിന്റെ മധ്യ, പടിഞ്ഞാറന്‍ ഭാഗമാണ് മാല്‍വ മേഖല. പഠനം നടത്തിയ ശിവാലിക്‌സ് മേഖലയാകട്ടെ, ഹിമാചല്‍ പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബിന്റെ കിഴക്കന്‍ അതിരുമാണ്. ഹിമാലയന്‍ റേഞ്ചില്‍ കാണപ്പെടുന്ന ഗ്രാനൈറ്റ് പാറക്കൂട്ടങ്ങള്‍ അലിഞ്ഞ് അടിമണ്ണുമായും ജലവുമായും കൂടികലര്‍ന്നിട്ടുണ്ടാകാം. അതിലൂടെ യുറേനിയവും ഇവിടെ കലര്‍ന്നിരിക്കാം. ഹിമാലയത്തിലെ യുറേനിയത്തിന്റെ തോത് കണ്ടുപിടിക്കാന്‍ മാല്‍വ മേഖലയിലെ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ശിവാവിക്‌സ്. ഇതാണു ശിവാലിക്‌സിനെ പഠനത്തിനായി തെരഞ്ഞെടുത്തതിനു പിന്നിലുള്ള കാരണവുമെന്ന് പ്രഫസര്‍ അലോക് ശ്രീവാസ്തവ പറഞ്ഞു. ഇന്ന് യുറേനിയം മലിനീകരണം പഞ്ചാബിനും അപ്പുറത്തേയ്ക്ക് കടന്ന് ഗുജറാത്തിലേക്കും രാജസ്ഥാനിലേക്കും വ്യാപിച്ചിരിക്കുകയാണെന്നു സമീപകാലത്ത് യുഎസിലെ ഡ്യൂക് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ സൂചിപ്പിച്ചിരുന്നു. ഈ പ്രശ്‌നം അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നും അവര്‍ പറയുകയുണ്ടായി.

Comments

comments

Categories: Slider, Top Stories
Tags: Punjab

Related Articles