ലോകകപ്പ് ഫുട്‌ബോള്‍ സോണി ലൈവില്‍ കണ്ടത് 70 മില്യണ്‍ ഇന്ത്യന്‍ ആരാധകര്‍; കൂടുതല്‍ പേര്‍ കൊച്ചിക്കാര്‍

ലോകകപ്പ് ഫുട്‌ബോള്‍ സോണി ലൈവില്‍ കണ്ടത് 70 മില്യണ്‍ ഇന്ത്യന്‍ ആരാധകര്‍; കൂടുതല്‍ പേര്‍ കൊച്ചിക്കാര്‍

മുംബൈ: രാജ്യത്തെ 70 മില്യണ്‍ ഫുട്‌ബോള്‍ ആരാധകര്‍ ഫിഫ ലോകകപ്പ് സോണി ലൈവില്‍ തത്സമയം കണ്ടതായി കണക്കുകള്‍. സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക്‌സ് ഇന്ത്യ (എസ്പിഎന്‍)യുടെ റിപ്പോര്‍ട്ട് പ്രകാരം ഓണ്‍ലൈനില്‍ ലോകകപ്പ് കണ്ടത് 70 മില്യണ്‍ ഇന്ത്യന്‍ ആരാധകരാണ്. ഇതുവരെയുള്ളതില്‍ വെച്ച് റെക്കോര്‍ഡ് പ്രേക്ഷകരാണ് സോണംി ലൈവിന് ഇത്തവണ ലഭിച്ചത്. ഇന്ത്യ ലോകകപ്പില്‍ മത്സരിക്കാതിരുന്നിട്ടുകൂടി ഇത്രയും ആരാധകര്‍ ഫുട്‌ബോള്‍ മത്സരം കണ്ടത് ശ്രദ്ധേയമായ കാര്യമാണെന്ന് സോണി പിക്‌ചേഴ്‌സ് പറയുന്നു.

തങ്ങളുടെ പ്രതീക്ഷയ്ക്കു മുകളിലാണ് ഈ കണക്കുകളെന്ന് എസ്ുിഎന്‍ ഡിജിറ്റല്‍ ബിസിനസ് മേധാവി ഉദയ് സോധി പറഞ്ഞു. ക്രിക്കറ്റിന് കൂടുതല്‍ ആരാധകരുള്ള ഇന്ത്യയില്‍ 70 മില്യണ്‍ ജനങ്ങള്‍ ഫുട്്‌ബോള്‍ കണ്ടുവെന്ന് പറയുന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫുട്‌ബോള്‍ മത്സരങ്ങള്‍ ഏറ്റവും കൃത്യതയോടെ ജനങ്ങളിലേക്കെത്തിച്ചത് സോണി ലൈവാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 15 മുതല്‍ 16 മിനുട്ട് നേരമെങ്കിലും പ്രേക്ഷകര്‍ മത്സരം വീക്ഷിച്ചുവെന്നും സോണി ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2 മില്യണ്‍ പ്രേക്ഷകരാണ് സോണിലൈവ് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തത്. മത്സരസമയത്ത് 36 പരസ്യകമ്പനികളാണ് സോണിലൈവില്‍ പരസ്യം ചെയ്തതെന്നും അവകാശപ്പെട്ടു.

കൊല്‍ക്കത്തയിലും കൊച്ചിയിലുമാണ് ആരാധകര്‍ ഏറ്റവും കൂടുതല്‍ മത്സരം വീക്ഷിച്ചത്. മുംബൈ, ബെംഗലൂരു, പൂനെ, ചെന്നൈ, ഡെല്‍ഹി, അഹമ്മദാബാദ്, ലക്‌നൗ എന്നിവടങ്ങള്‍ തൊട്ടുപിറകിലുണ്ട്. ആറ് ഭാഷകളിലാണ് സോണി ലൈവ് ഫുട്‌ബോള്‍ മത്സരം പ്രേക്ഷകരിലെത്തിച്ചത്. പെയ്ഡ് സബ്‌സ്രൈബര്‍മാര്‍ക്ക് പരസ്യങ്ങളില്ലാത്ത ലൈവ് ഫീഡും അഞ്ച് മിനുട്ട് വൈകി പരസ്യങ്ങളോടുകൂടിയ സ്ട്രീമിംഗും നടത്തി.

 

 

Comments

comments

Categories: FK News, Slider, Sports
Tags: Sony LIV