ഏറ്റവും മികച്ച വിമാന സര്‍വ്വീസായി സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെ തെരഞ്ഞെടുത്തു

ഏറ്റവും മികച്ച വിമാന സര്‍വ്വീസായി സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെ തെരഞ്ഞെടുത്തു

 

ഖത്തര്‍: സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെ ലോകത്തിലെ ഏറ്റവും മികച്ച വിമാന സര്‍വ്വീസ് ആയി തിരഞ്ഞെടുത്തു. യാത്രക്കാരില്‍ നടത്തിയ വോട്ടെടുപ്പിലാണ് ഈ അംഗീകാരം. കഴിഞ്ഞ രണ്ട് വര്‍ഷമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്കായി വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി യാത്ര സുഗമമാക്കുന്നതിനും എയര്‍ലൈന്‍സ് ശ്രമിക്കുന്നുണ്ട്.

മാത്രവുമല്ല 380 ഫസ്റ്റ് ക്ലാസ് സ്യൂട്ടുകളില്‍ കിടക്കകള്‍, ബിസിനസ് വിഭാഗത്തിനായുള്ള ഫുള്‍ ഫഌറ്റ് കിടക്കകള്‍ ഉള്‍പ്പെടുള്ള സജ്ജീകരണങ്ങള്‍ കമ്പനി ഏര്‍പ്പെടുത്തി. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ന്യൂയോര്‍ക്ക് ദ്വീപ് നഗരത്തില്‍ നിന്ന് നോണ്‍സ്‌റ്റോപ്പ് ഫ്‌ളൈറ്റുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായി.1999 മുതല്‍ നല്‍കി വരുന്ന അവാര്‍ഡാണിത്. അവാര്‍ഡ് ഏര്‍പ്പെടുത്തിയതു മുതല്‍ നാലാമത്തെ തവണയാണ് ഈ ബഹുമതി ഏഷ്യന്‍ കമ്പനി കരസ്ഥമാക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച പത്ത് വിമാനക്കമ്പനികളുടെ ലിസ്റ്റില്‍ ഏഷ്യന്‍ എയര്‍വെയ്‌സ് ഇടം നേടിയിട്ടുണ്ട്. നിപ്പോണ്‍ എയര്‍വെയ്‌സ്, കെയ്റ്റ് പസഫിക് എയര്‍വെസ്, ഖത്തര്‍ എയര്‍വെയ്‌സ്, എമിറേറ്റ്‌സ് എന്നിവയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. പട്ടികയില്‍ യു എസില്‍ നിന്നോ യൂറോപ്പില്‍ നിന്നോ ഉള്ള കമ്പനികള്‍ ഉള്‍പ്പെട്ടിട്ടില്ല.

 

Comments

comments