വയലറ്റ് നിറത്തില്‍ പുതിയ നൂറ് രൂപ നോട്ട്!

വയലറ്റ് നിറത്തില്‍ പുതിയ നൂറ് രൂപ നോട്ട്!

ന്യൂഡെല്‍ഹി: രാജ്യത്ത് പുതിയ നൂറ് രൂപ പുറത്തിറക്കുന്നു. ബാങ്ക് നോട്ട് പ്രസ് 100 രൂപാ നോട്ടിന്റെ അച്ചടി ആരംഭിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

മൈക്രോ സെക്യൂരിറ്റി ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തിയിട്ടുള്ള നൂറ് രൂപ നോട്ട് വയലറ്റ് നിറത്തിലുള്ളതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് മാസത്തോടെയോ, സെപ്തംബര്‍ മാസത്തോടെയോ പുതിയ നൂറ് രൂപ നോട്ട് പുറത്തിറക്കാനാകുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) കരുതുന്നത്. പുതിയ നോട്ട് വരുന്നത് പഴയ നോട്ടുകളുടെ വിതരണത്തെ ബാധിക്കില്ലെന്ന് ബാങ്ക് അധികൃതരെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പഴയ നൂറ് രൂപ നോട്ടിനേക്കാളും ചെറുതും പുതിയ പത്ത് രൂപ നോട്ടിനേക്കാള്‍ വലുതുമായിരിക്കും.

ഗുജറാത്തിലെ പഠാന്‍ ജില്ലയിലെ പുരാതന നിര്‍മിതിയായ റാണി കി വാവ്( Queen’s stepwell) ചിത്രം നോട്ടില്‍ ആലേഖനം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുനസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പുരാതന നിര്‍മിതിയാണ് റാണി കി വാവ്.

 

 

 

 

Comments

comments

Categories: FK News, Slider