കര്‍ഷകരുടെ പേരില്‍ വ്യവസായി 5400 കോടി രൂപ വായ്പയെടുത്തതായി ആരോപണം

കര്‍ഷകരുടെ പേരില്‍ വ്യവസായി 5400 കോടി രൂപ വായ്പയെടുത്തതായി ആരോപണം

മുംബൈ: കര്‍ഷകരുടെ പേരില്‍ മഹാരാഷ്ട്രയിലെ ഒരു വ്യവസായി 5400 കോടി രൂപ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തതായി മഹാരാഷ്ട്രയിലെ പ്രതിപക്ഷനേതാവ് ദനഞ്ജയ് മുണ്ഡെ. കര്‍ഷകര്‍ക്ക് കാര്‍ഷിക ആവശ്യത്തിനായി ലഭിക്കേണ്ട പണം കര്‍ഷകരുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി ഇയാള്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് മുണ്ഡെ ആരോപിക്കുന്നു.

പര്‍ബണി ജില്ലയിലെ ഗംഗാക്കണ്ഡ് ഷുഗര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് കമ്പനി ഉടമസ്ഥന്‍ രത്‌നാകര്‍ ഗട്ടെയാണ് കര്‍ഷകര്‍ക്ക് ലഭിക്കണ്ടിയിരുന്ന പണം അനധികൃതമായി തട്ടിയെടുത്തത്. ബാങ്കില്‍ നിന്നും വായ്പയെടുത്ത പണം വിവിധ കമ്പനികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതായും മുണ്ഡെ പറയുന്നു. വായ്പയെടുത്ത പണം നിക്ഷേപിക്കാന്‍ ഗട്ടെ 22 ഓളം ചെറുകമ്പനികള്‍ ആരംഭിച്ചതായും മുണ്ഡെ വ്യക്തമാക്കി.

2015 ല്‍ 600 ഓളം കൃഷിക്കാരുടെ പേരില്‍ രത്‌നാകര്‍ വിവിധ ബാങ്കുകളില്‍ നിന്നായി വ്യാജ രേഖകള്‍ ചമച്ച് വായ്പ വാങ്ങി. ഇത് പല കമ്പനികളിലായി നിക്ഷേപിക്കുകയും ചെയ്തു. വിളവെടുപ്പ് പദ്ധതിയുടെ കീഴിലാണ് വായ്പ എടുത്തത്. ഈ കര്‍ഷകരില്‍ ചിലര്‍ക്ക് വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ ബാങ്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ചിലര്‍ക്ക് പലിശയും ചേര്‍ത്ത് 25 ലക്ഷം രൂപ വരെ തിരിച്ചടയ്ക്കാനുണ്ടെന്നും മുണ്ഡെ ആരോപിച്ചു.

ജൂലൈ 5 ന് ഗട്ടെയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ  അറസ്റ്റ് ചെയ്തിട്ടില്ലെന്നും മുണ്ഡെ മന്ത്രിസഭയില്‍ ആരോപിച്ചു.

 

Comments

comments

Categories: FK News, Slider
Tags: loan