കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുമെന്ന് കേന്ദ്രം

കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കാനും യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുവാനും കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായി കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ്‌കുമാര്‍ ഗംഗ്വാര്‍ രാജ്യസഭയില്‍ അറിയിച്ചു. തൊഴിലില്ലായ്മ സംബന്ധിച്ച് 2016 മുതലുള്ള വിവരങ്ങള്‍ രണ്ട് മാസത്തിനകം പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് തൊഴില്‍ അവസരങ്ങളില്‍ കുറവൊന്നും ഉണ്ടായിട്ടില്ല. ആഗോളതലത്തില്‍ തൊഴിലില്ലായ്മ നിരക്ക് ിന്ത്യയില്‍ വളരെ കുറഞ്ഞതായാണ് കണക്കുകളെന്ന് ചോദ്യോത്തരവേളയില്‍ മന്ത്രി സഭയെ അറിയിച്ചു.

2016 നവംബര്‍ മുതലുള്ള തൊഴിലില്ലായ്മ സംബന്ധിച്ചുള്ള കണക്കുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. കണക്കുകള്‍ ലഭ്യമാക്കാനായി ഒരു സര്‍വെ സംഘടിപ്പിക്കുന്നുണ്ട്. രണ്ട് മാസത്തിനുള്ളില്‍ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനാകുമെന്നും പൊതുജനങ്ങള്‍ക്കായി വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നിലവിലുള്ള അവസരങ്ങല്‍ വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. വിവിധ മേഖലകളില്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ വിവിധ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളതെന്നും പുതിയ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

Comments

comments