കാന്‍സര്‍ ചികിത്സയ്ക്കുള്ള ഇന്‍ജക്ഷന്‍: സണ്‍ ഫാര്‍മയ്ക്ക് യുഎസ് ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതി

കാന്‍സര്‍ ചികിത്സയ്ക്കുള്ള ഇന്‍ജക്ഷന്‍: സണ്‍ ഫാര്‍മയ്ക്ക് യുഎസ് ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതി

ന്യൂഡെല്‍ഹി: പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന് കാന്‍സറിനുള്ള ഇന്‍ജക്ഷന്‍ വിപണിയിലെത്തിക്കാന്‍ യുഎസ് ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതി. കാന്‍സര്‍ ചികിത്സയ്ക്കുള്ള ഇന്‍ഫുജെം എന്ന ഇന്‍ജക്ഷനാണ് അനുമതി നല്‍കിയത്.

ഇതാദ്യമായാണ് കമ്പനിയില്‍ നിന്നുള്ള ഒരു ഉല്‍പ്പന്നത്തിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍( യുഎസ്എഫ്ഡിഎ) അനുമതി നല്‍കുന്നത്. 10 mg/ml ഇന്‍ഫുജെം ഇന്‍ജക്ഷന്‍(0.9 ശതമാനം സോഡിയം ക്ലോറെയ്ഡ്) കാന്‍സര്‍ രോഗികളില്‍ വയ്ക്കുന്ന മരുന്നാണ്.

യുഎസ് അതോറിറ്റിയുടെ അനുമതി ലഭിച്ചത് കമ്പനിക്ക് തൃപ്തികരമാണെന്ന് സണ്‍ ഫാര്‍മ നോര്‍ത്ത് അമേരിക്കന്‍ സിഇഒ അഭയ് ഗാന്ധി പറഞ്ഞു. വിപൂലീകരണത്തിന് തയ്യാറാകുന്ന കമ്പനിയുടെ ഓങ്കോളജി പോര്‍ട്ട്‌ഫോളിയോയ്ക്ക് പ്രചോദനമാണ് ഈ അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍ഫുജെം പൊതുവായി ഓങ്കോളജി വകുപ്പ് കാന്‍സര്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ്.

 

 

Comments

comments

Categories: FK News, Health, Slider
Tags: INFUGEM