സാധാരണക്കാര്‍ക്കായി ഡ്രോണ്‍ സേവനം; പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

സാധാരണക്കാര്‍ക്കായി ഡ്രോണ്‍ സേവനം; പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

 

ന്യൂഡെല്‍ഹി: സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്കായി ആളില്ലാ വിമാനങ്ങള്‍(ഡ്രോണുകള്‍) ഉപയോഗിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. വ്യോമയാന മന്ത്രാലയം അതിനുള്ള നടപടികള്‍ വേഗത്തിലാക്കി തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ മാസത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നത്.

ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഡ്രോണുകള്‍ തിരഞ്ഞെടുക്കുന്നതിനും വില്‍പ്പനയ്ക്ക് വയ്ക്കുന്നതിനും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) നാണ് പൂര്‍ണ ചുമതല. മന്ത്രാലയം ഇത് സംബന്ധിച്ച നടപടിക്രമങ്ങളിലാണെന്നും രജിസ്‌ട്രേഷനും ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിക്കായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്നും വ്യോമയാന സെക്രട്ടറി ആര്‍എന്‍ ചൗബി പറഞ്ഞു.

2017 നവംബറിലാണ് ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഡ്രോണുകള്‍ എന്ന പദ്ധതിയുടെ കരട് രൂപരേഖ മന്ത്രാലയം തയ്യാറാക്കിയത്. കരട് രൂപരേഖയില്‍ നിര്‍ദേശിച്ചിരിക്കുന്നതു പോലെ ഡ്രോണുകള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ അത്യാവശ്യമാണ്. 250 ഗ്രാമില്‍ താഴെയുള്ള ഡ്രോണുകള്‍ക്ക് വണ്‍ ടൈം അനുമതി ആവശ്യമില്ല.

അന്തര്‍ദേശീയ അതിര്‍ത്തിക്ക് 50 കിലോമീറ്റര്‍ ദൂരത്തില്‍ നോ ഡ്രോണ്‍ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ഡ്രോണ്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ലെന്ന് രൂപരേഖയില്‍ വ്യക്തമാക്കുന്നത്. എന്ത് തരം ആവശ്യങ്ങള്‍ക്കാണ് ഡ്രോണ്‍ ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും പദ്ധതിയില്‍ നിര്‍ദേശിക്കുന്നു.

 

Comments

comments

Tags: Drones