ഉഴപ്പന്മാരായ 225 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ‘എട്ടിന്റെ പണി’

ഉഴപ്പന്മാരായ 225 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ‘എട്ടിന്റെ പണി’

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ തൊഴില്‍ കൃത്യമായി ചെയ്യാത്ത 225 ഓളം ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ശിക്ഷ നല്‍കുന്നു. ഗ്രൂപ്പ് എ യില്‍ ഉള്‍പ്പെടുന്ന 25,082 ഉദ്യോഗസ്ഥരില്‍ നിന്നും,  ബി ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന 54,873 ഉദ്യോഗസ്ഥരില്‍ നിന്നും കൃത്യമായി ജോലി ചെയ്യാതിരിക്കുന്ന ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്താണ് ശിക്ഷനല്‍കുകയെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ലോക്‌സഭയില്‍ പറഞ്ഞു.

ഗ്രൂപ്പ് എ യില്‍ 93 പേര്‍ക്കും, ഗ്രൂപ്പ് ബി യില്‍ 132 പേര്‍ക്കും നിയമം അനുശാസിക്കുന്നതു പോലെ ശിക്ഷ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

2017 നും 2018 നും ഇടയില്‍ 80 ഓളം ഐഎസ് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് ക്ലിയറന്‍സ് നിഷേധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

 

 

Comments

comments

Categories: FK News, Slider