യാഹു മെസ്സഞ്ചര്‍ ഇനി ഓര്‍മ്മ; സേവനം ഇന്ന് അവസാനിപ്പിച്ചു

യാഹു മെസ്സഞ്ചര്‍ ഇനി ഓര്‍മ്മ; സേവനം ഇന്ന് അവസാനിപ്പിച്ചു

ന്യൂഡെല്‍ഹി: ലോകത്ത് ചാറ്റിംഗ് സേവനം തുടക്കം കുറിച്ച് ടെക് ലോകത്ത് വിപ്ലവം കുറിച്ച യാഹു മെസഞ്ചര്‍ ഇന്ന് സേവനം അവസാനിപ്പിച്ചു. ഒരു യുഗത്തിന്റെ അന്ത്യം എന്നു വിശേഷിപ്പിക്കാമിതിനെ. കാരണം 20 വര്‍ഷം മുമ്പ് വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കും വരുന്നതിനു മുമ്പ് ജനങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്നതിനും സൗഹൃദങ്ങള്‍ പങ്കുവയ്ക്കാനും സഹായിച്ചിരുന്നത് യാഹു മെസഞ്ചറായിരുന്നു.

ജനങ്ങള്‍ ചാറ്റിംഗിലൂടെ സന്ദേശങ്ങള്‍ കൈമാറാന്‍ പഠിച്ചതും യാഹു മെസഞ്ചറിലൂടെയായിരുന്നു. 20 വര്‍ഷത്തോളം സജീവമായി സേവനം മുന്നോട്ട് കൊണ്ടുപോയ യാഹുവിന്, ഫെയ്‌സ്ബുക്കിനും വാട്‌സ്ആപ്പിനും ഇന്‍സ്റ്റഗ്രാമിനും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സേവനം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്.

ടെലികോം ഭീമനായ വെറിസോണിന്റെ വിഭാഗം ഓത്ത് ആണ് 1998 ല്‍ യാഹു മെസ്സഞ്ചറിന് തുടക്കമിടുന്നത്. യാഹു പേജര്‍ എന്ന പേരില്‍ രംഗത്തെത്തിയ ചാറ്റിംഗ് സംവിധാനം ജനങ്ങളെ പെട്ടെന്ന് തന്നെ കയ്യിലെടുത്തു. ചാറ്റ് റൂമുകളെയും ഇമോജികളെയും പരിചയപ്പെടുത്തിയത് യാഹുവായിരുന്നു. 2009ല്‍ 122.6 മില്യണ്‍ ഉപയോക്താക്കള്‍ യാഹു മെസ്സഞ്ചറിനുണ്ടായിരുന്നു.

സേവനം അവസാനിക്കുന്നതിനു മുമ്പ് ഉപയോക്താക്കള്‍ക്ക് ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരവും നല്‍കിയിരുന്നു. സേവനം അവസാനിപ്പിക്കുന്നതിനു പിന്നാലെ സ്‌ക്വിറല്‍ എന്ന കമ്യൂണിറ്റി ചാറ്റ് ആപ്പ് വികസിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് വെറിസോണ്‍.

Comments

comments

Categories: FK News, Slider, Tech