റോഡ് നിര്‍മാണ കമ്പനി ഡയറക്ടറില്‍ നിന്നും 160 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തു 

റോഡ് നിര്‍മാണ കമ്പനി ഡയറക്ടറില്‍ നിന്നും 160 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തു 

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ റോഡ് നിര്‍മാണ കമ്പനിയായ എസ്പികെ ഗ്രൂപ്പിന്റെ വിവിധ ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ 160 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. തമിഴ്‌നാട്ടിലുടനീളമുള്ള കമ്പനിയുടെ 25 ഓളം ഓഫീസുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

വിവിധ ദേശീയപാതകളുടെ കരാര്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനിയുടെ ഡയറക്ടര്‍ നാഗരാജന്‍ സെയ്യദുരയാണ്. ഇയാളുടെ വിവിധയിടങ്ങളിലുള്ള സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ റെയ്ഡിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും കണ്ടെടുത്തത്.

കമ്പനി നടത്തിയ നികുതി വെട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നികുതി വകുപ്പ് പെട്ടെന്നുള്ള പരിശോധന നടത്തിയത്. ഓഫീസുകളിലുണ്ടായിരുന്ന കാറുകളില്‍ ഒളിപ്പിച്ച ട്രാവല്‍ബാഗുകളില്‍ നിന്നാണ് പണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണത്തില്‍ ആഭരണങ്ങലും സ്വര്‍ണബിസ്‌ക്കറ്റുകളും ഉള്‍പ്പെടുന്നു.

രാജ്യത്ത് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളില്‍ ഏറ്റവും വലുതാണിതെന്ന് സംസ്ഥാന ആദായനികുതി വകുപ്പ് പറയുന്നു.

Comments

comments

Categories: FK News