എക്‌സ്പ്രസ് ട്രെയിനുകളില്‍ ഇനി ഷോപ്പിംഗും നടത്താം

എക്‌സ്പ്രസ് ട്രെയിനുകളില്‍ ഇനി ഷോപ്പിംഗും നടത്താം

മുംബൈ: ദീര്‍ഘദൂര തീവണ്ടികളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഷോപ്പിംഗ് നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വെയുടെ പദ്ധതി. ഇന്ത്യന്‍ റെയില്‍വെയുടെ മുംബൈ ഡിവിഷനാണ് ഇത്തരത്തില്‍ പുത്തന്‍ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കപ്പലുകളിലും വിമാനങ്ങളിലും ഉള്ള ഓണ്‍ബോര്‍ഡ് ഷോപ്പിംഗ് രീതിക്ക് സമാനമായ സംവിധാനമാണ് എക്‌സ്പ്രസ് ട്രെയിനുകളില്‍ ഏര്‍പ്പെടുത്തുന്നത്.

ഓണ്‍ബോര്‍ഡ് ഷോപ്പിംഗ് ആദ്യ ഘട്ടത്തില്‍ ഇയര്‍ ഫോണുകള്‍ ഉള്‍പ്പടെയുള്ള ചെറിയ ഉപകരണങ്ങളും സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുമായിരിക്കും വില്‍പ്പനയ്ക്ക് വയ്ക്കുക എന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഷോപ്പിംഗ് സംവിധാനം ഏര്‍പ്പെടുത്തി, അത് വിജയത്തിലെത്തുകയാണെങ്കില്‍ മറ്റ് ട്രെയിനുകളിലേക്കും വ്യാപിപ്പിക്കാനാണ് ഇന്ത്യന്‍ റെയില്‍വെയുടെ ലക്ഷ്യം.

കൊണാര്‍ക്ക് എക്‌സ്പ്രസ്, ചെന്നൈ എക്‌സ്പ്രസ്, എറണാകുളം ഹസ്രത് നിസാമുദ്ദീന്‍ ധുരന്തോ എന്നീ മൂന്ന് പ്രീമിയം ട്രെയിനുകളുടെ എസി കോച്ചുകളിലാണ് ഓണ്‍ബോര്‍ഡ് ഷോപ്പിംഗ് സേവനം ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്.

ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ യാത്രക്കാര്‍ക്ക് പണം നല്‍കുന്നതിനു പുറമെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളും ഉപയോഗിക്കാം. മറ്റ് യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ മറ്റൊരു ട്രോളി ഷോപ്പിംഗ് നടത്താന്‍ യാത്രക്കാര്‍ക്ക് അനുവദിക്കും.

 

 

Comments

comments