നിപ്പ പ്രതിരോധം: കേരളത്തിന് യുപിയില്‍ ആദരം

നിപ്പ പ്രതിരോധം:  കേരളത്തിന് യുപിയില്‍ ആദരം

തിരുവനന്തപുരം: നിപ്പ വൈറസ് ബാധ പ്രതിരോധിച്ച് വിജയം കണ്ട കേരളത്തിനെ ഉത്തര്‍പ്രദേശില്‍ ആദരിക്കുന്നു. യുപിയില്‍ നടക്കുന്ന എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്റെ ഇഎം ഇന്ത്യ 2018 നാഷണല്‍ കോണ്‍ഫറന്‍സിലാണ് കേരളത്തെ ആദരിക്കുന്നത്.

എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഇന്ത്യയിലെ ഒരേയൊരു പ്രൊഫഷണല്‍ കോണ്‍ഫറന്‍സാണ് ഇഎം ഇന്ത്യ. വാരാണാസി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയെ അനുമോദിക്കും. ജൂലൈ 21 ന് കെ എന്‍ ഉടുപ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

 

Comments

comments

Categories: FK News, Health, Slider
Tags: Nipah Virus