മാരുതി സുസുകി ടൂര്‍ എച്ച്1 വരുന്നു

മാരുതി സുസുകി ടൂര്‍ എച്ച്1 വരുന്നു

മാരുതി സുസുകി ഓള്‍ട്ടോ 800 എല്‍എക്‌സ്‌ഐ വേരിയന്റ് അടിസ്ഥാനമാക്കും

ചിത്രം കടപ്പാട് : ഇന്ത്യന്‍ ഓട്ടോ ബ്ലോഗ്

ന്യൂഡെല്‍ഹി : ടാക്‌സി സെഗ്‌മെന്റ് ലക്ഷ്യമാക്കി മാരുതി സുസുകി ടൂര്‍ എച്ച്1 താമസിയാതെ പുറത്തിറക്കും. ഓള്‍ട്ടോ 800 അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ മോഡല്‍. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി സ്പീഡ് പരിമിതപ്പെടുത്തുന്ന ഉപകരണം വാഹനത്തില്‍ ഘടിപ്പിക്കും. 80 കിലോമീറ്റര്‍/മണിക്കൂര്‍ ആയിരിക്കും പരമാവധി വേഗം. ഓള്‍ട്ടോ 800 ഉപയോഗിക്കുന്ന 796 സിസി എന്‍ജിന്‍ മാരുതി സുസുകി ടൂര്‍ എച്ച്1 മോഡലിന് കരുത്തേകും. 6,000 ആര്‍പിഎമ്മില്‍ 48 ബിഎച്ച്പി കരുത്തും 3,500 ആര്‍പിഎമ്മില്‍ 69 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് പെട്രോള്‍ എന്‍ജിന്റെ കൂട്ട്. ഇന്ധന ടാങ്ക് ശേഷി, ബ്രേക്കുകള്‍, സസ്‌പെന്‍ഷന്‍ എന്നിവ ഓള്‍ട്ടോ 800 മോഡലിലേതുതന്നെ.

ഓള്‍ട്ടോ 800 മോഡലിന്റെ എല്‍എക്‌സ്‌ഐ വേരിയന്റ് അടിസ്ഥാനമാക്കിയാണ് മാരുതി സുസുകി ടൂര്‍ എച്ച്1 വരുന്നത്. അതായത് ഫീച്ചറുകള്‍ പരിമിതമായിരിക്കും. ഹാലൊജെന്‍ ഹെഡ്‌ലാംപുകള്‍, ഹബ് ക്യാപ്പുകളില്ലാതെ സ്റ്റീല്‍ വീലുകള്‍, കാബിനില്‍ ഫ്‌ളോര്‍ കാര്‍പ്പറ്റ്, കാബിന്‍ ലൈറ്റുകള്‍, ഫാബ്രിക് + വിനൈല്‍ അപ്‌ഹോള്‍സ്റ്ററി, ഡോറുകളില്‍ ഫാബ്രിക് ഇന്‍സേര്‍ട്ടുകള്‍, സ്പീഡോമീറ്ററില്‍ സില്‍വര്‍ ആക്‌സന്റുകള്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ സവിശേഷതകളാണ്.

മാന്വല്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മുന്നിലും പിന്നിലും ബോട്ടില്‍ ഹോള്‍ഡറുകള്‍, സണ്‍ വൈസറുകള്‍, പവര്‍ സ്റ്റിയറിംഗ്, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, റിമോട്ട് ഫ്യൂവല്‍ ലിഡ് ഓപ്പണര്‍, ഡിജിറ്റല്‍ ക്ലോക്ക് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. ഓപ്ഷണല്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, റിയര്‍ ഡോര്‍ ചൈല്‍ഡ് ലോക്ക്, സ്പീഡ് ലിമിറ്റര്‍ ഫംഗ്ഷന്‍, കൊളാപ്‌സിബിള്‍ സ്റ്റിയറിംഗ് കോളം, ഹെഡ്‌ലൈറ്റ് ലെവലിംഗ് ഫംഗ്ഷന്‍, ട്യൂബ്‌ലെസ് ടയറുകള്‍ എന്നിവ സുരക്ഷാ ഫീച്ചറുകളാണ്.

സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും

സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ കാര്‍ ലഭിക്കും. സെലേറിയോ, ഈക്കോ, രണ്ടാം തലമുറ ഡിസയര്‍ എന്നിവയാണ് നിലവില്‍ ടൂര്‍ ടാക്‌സി സെഗ്‌മെന്റിലുള്ള മാരുതി സുസുകി മോഡലുകള്‍.

Comments

comments

Categories: Auto