ജെഫ് ബെസോസിന്റെ ആസ്തി 150 ബില്യണ്‍ ഡോളര്‍ കടന്നു

ജെഫ് ബെസോസിന്റെ ആസ്തി 150 ബില്യണ്‍ ഡോളര്‍ കടന്നു

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്തള്ളി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. കഴിഞ്ഞ ദിവസം ജെഫ് ബെസോസിന്റെ ആസ്തി 150 ബില്യണ്‍ ഡോളര്‍ പിന്നിട്ടു. ഇതോടെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കോടീശ്വരനായി ജെഫ് ബെസോസ് മാറി.

കഴിഞ്ഞ ദിവസത്തെ വ്യാപാരത്തില്‍ ഓഹരി മൂല്യം കുതിച്ചയര്‍ന്നതോടെ ജെഫ് ബെസോസിന്റെ ആസ്തി 150 ബില്യണ്‍ ഡോളര്‍ കടന്നുവെന്ന് ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡെക്‌സ് വ്യക്തമാക്കി. ലോകസമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ബില്‍ ഗേറ്റ്‌സിന്റെ ആസ്തിയേക്കാള്‍ 55 ബില്യണ്‍ ഡോറളാണ് വര്‍ധിച്ചത്. 149 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി.

ആമസോണ്‍ ക്മ്പനി ഉപഭോക്താക്കള്‍ക്കായി 36 മണിക്കൂര്‍ ആമസോണ്‍ പ്രൈം ഡേ സെയില്‍ ആരംഭിച്ചതിനു പിന്നാലെയാണ് ബെസോസ് ഈ നേട്ടം കൈവരിച്ചത്. ന്യൂയോര്‍ക്കില്‍ കമ്പനിയുടെ ഓഹരി മൂല്യം 1,825.73 ഡോളറാണ്.

54 കാരനായ ജെഫ് ബെസോസിന് ആമസോണിന്റെ 17 ശതമാനം ഓഹരികളാണ് സ്വന്തമായുള്ളത്. ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനി കൂടാതെ ബ്ലൂ ഒറിജിന്‍ എന്ന റോക്കറ്റ് ബിസിനസ് കമ്പനിയും, വാഷിംഗ്ടണ്‍ പോസ്റ്റ് പത്രവും ജെഫ് ബെസോസിന് സ്വന്തമാണ്. 2013 ലാണ് വാഷിംഗ്ടണ്‍ പോസ്റ്റിനെ അദ്ദേഹം ഏറ്റെടുത്തത്.

 

 

Comments

comments

Tags: Amazon, Jef Bezos