കോണ്‍ഡ്യുയെന്റ് ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കരാര്‍ സ്വന്തമാക്കി

കോണ്‍ഡ്യുയെന്റ് ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കരാര്‍ സ്വന്തമാക്കി

ന്യൂഡെല്‍ഹി: ബിസിനസ് പ്രോസസ് സര്‍വീസസ് കമ്പനിയായ കോണ്‍ഡ്യുയെന്റ് ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കരാര്‍ സ്വന്തമാക്കി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ച്യൂണ്‍ 50 എന്ന കമ്പനിയില്‍ നിന്നാണ് കരാര്‍ സ്വന്തമാക്കിയത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി.

കരാര്‍ പൂര്‍ത്തിയാക്കാന്‍ കമ്പനി യുഎസ്, യൂറോപ്പ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും 1000 ത്തോളം ജീവനക്കാരെ നിയമിക്കുമെന്ന് കമ്പനി വ്യക്തമാക്കി. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇതെന്ന് കമ്പനി പ്രതിനിധി പറഞ്ഞു.

ഡിജിറ്റല്‍ രംഗത്തെ സാധ്യതകള്‍ ശക്തമാക്കുന്നതിന് ഈ കരാറിലൂടെ സഹായിക്കുമെന്ന് കമ്പനി കണ്‍സ്യൂമര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍സ്, ചീഫ് എക്‌സിക്യുട്ടീവ് ക്രിസ്റ്റീന്‍ ലാന്‍ഡ്രി പറഞ്ഞു. കമ്പനിയുടെ പ്ലാറ്റ്‌ഫോം പോര്‍ട്ട്‌ഫോളിയോ ടെക്‌നോളജി വൈദഗ്ധ്യം, ഉപഭോക്താവിന്റെ ആവശ്യങ്ങള്‍വ മനസ്സിലാക്കാനുള്ള കഴിവും അടിസ്ഥാനമാക്കി ഫോര്‍ച്യൂണ്‍ 50 കമ്പനിയുമായി മത്സരത്തിനുള്ള അവസരവും കരാര്‍ കൊണ്ട് സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

 

Comments

comments

Tags: Conduent