ഔഡി ക്യു7, ക്യു3 ഡിസൈന്‍ എഡിഷന്‍ പുറത്തിറക്കി

ഔഡി ക്യു7, ക്യു3 ഡിസൈന്‍ എഡിഷന്‍ പുറത്തിറക്കി

ഇന്ത്യ എക്‌സ് ഷോറൂം വില 40.76 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : ഔഡി ക്യു7, ക്യു3 എസ്‌യുവികളുടെ ഡിസൈന്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ലിമിറ്റഡ് എഡിഷന്‍ വേര്‍ഷനുകളാണ് ഇവ. ഔഡി ക്യു3 ഡിസൈന്‍ എഡിഷന് 40.76 ലക്ഷം രൂപയും ഔഡി ക്യു7 ഡിസൈന്‍ എഡിഷന് 82.37 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. കഴിഞ്ഞ മാസം ക്യു5 പെട്രോള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ ഡിസൈന്‍ എഡിഷന്‍ വേര്‍ഷനുകള്‍ ഔഡി ഇന്ത്യ പ്രദര്‍ശിപ്പിച്ചിരുന്നു.

ക്രിസ്റ്റല്‍ ക്ലിയര്‍ ടെയ്ല്‍ലൈറ്റുകള്‍, നാപ്പ ലെതര്‍ സീറ്റുകള്‍, ഗ്ലോസ് ബ്ലാക്ക് നിറത്തില്‍ പുതിയ 5 സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവ സ്‌പെഷല്‍ എഡിഷന്‍ ഔഡി ക്യു3 ഡിസൈന്‍ എഡിഷന്റെ സവിശേഷതകളാണ്. പിന്‍ ഡോറില്‍ നല്‍കിയിരിക്കുന്ന ക്വാട്രോ (4 വീല്‍ ഡ്രൈവ് സിസ്റ്റം) ബാഡ്ജാണ് ഡിസൈന്‍ എഡിഷന്റെ മറ്റൊരു പ്രത്യേകത.

രണ്ടാം നിര സീറ്റിലെ യാത്രക്കാര്‍ക്ക് കാണുന്നതിനായി ഹെഡ്‌റെസ്റ്റില്‍ സ്ഥാപിച്ച സ്‌ക്രീനുകള്‍ ഉള്‍പ്പെടെ റിയര്‍ സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം, ഔഡി കൂള്‍ ബാഗ്, പുതിയ ബ്ലൂയിഷ്-ഗ്രീന്‍ പെയിന്റ് ജോബ്, സ്‌മോക്ക്ഡ് എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ എന്നിവ ആഡംബര എസ്‌യുവിയായ ഔഡി ക്യു7 ഡിസൈന്‍ എഡിഷന്റെ സവിശേഷതകളാണ്.

ക്യു5 പെട്രോള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ ഡിസൈന്‍ എഡിഷന്‍ വേര്‍ഷനുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു

മെക്കാനിക്കല്‍ കാര്യങ്ങളില്‍ രണ്ട് എസ്‌യുവികളിലും മാറ്റങ്ങളില്ല. 1.4 ലിറ്റര്‍ ടിഎഫ്എസ്‌ഐ പെട്രോള്‍, 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് ഔഡി ക്യു3 ഓഫര്‍ ചെയ്യുന്നത്. രണ്ട് എന്‍ജിനുകളും 148 ബിഎച്ച്പി വീതം പവര്‍ ഉല്‍പ്പാദിപ്പിക്കുന്നു. 3.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ (245 ബിഎച്ച്പി), 2.0 ലിറ്റര്‍ ടിഎഫ്എസ്‌ഐ പെട്രോള്‍ (248 ബിഎച്ച്പി) എന്നിവയാണ് ഔഡി ക്യു7 എസ്‌യുവിയുടെ എന്‍ജിന്‍ ഓപ്ഷനുകള്‍.

Comments

comments

Categories: Auto