രാജ്യ സ്‌നേഹം വളര്‍ത്താന്‍ യുവാക്കള്‍ക്ക് സൈനിക പരിശീലനം

രാജ്യ സ്‌നേഹം വളര്‍ത്താന്‍ യുവാക്കള്‍ക്ക് സൈനിക പരിശീലനം

ന്യൂഡെല്‍ഹി: രാജ്യത്തെ യുവാക്കളില്‍ രാജ്യസ്‌നേഹം വളര്‍ത്താന്‍ സൈനിക പരിശീലനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. പ്രതിവര്‍ഷം 10 ലക്ഷം യുവതീയുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ദേശീയ യുജന ശാക്തീകരണ പദ്ധതി(എന്‍ വൈ ഇ എശ്) എന്ന പേരിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നവ ഇന്ത്യ  2022 എന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സൈനിക പരിശീലനത്തിന് പുറമെ തൊഴില്‍ പരിശീലനം, കമ്പ്യൂട്ടര്‍ പരിശീലനം, എന്നിവയും നല്‍കും. പ്ലസ് വണ്‍, പ്ലസ് ടു, കോളെജ് തലങ്ങളിലുള്ള വിദ്യാര്‍ത്ഥികളെയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിരോധ മന്ത്രാലയം, യുവജനകാര്യ മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം എന്നിവടങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

Comments

comments

Tags: Army, training