100 സമ്പന്ന താരങ്ങളില്‍ ഇടംപിടിച്ച് അക്ഷയ്കുമാറും സല്‍മാന്‍ ഖാനും

100 സമ്പന്ന താരങ്ങളില്‍ ഇടംപിടിച്ച് അക്ഷയ്കുമാറും സല്‍മാന്‍ ഖാനും

 

ന്യൂയോര്‍ക്ക്: ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും സല്‍മാന്‍ ഖാനും ഫോബ്‌സ് മാസികയുടെ നൂറ് സമ്പന്ന താരങ്ങളുടെ പട്ടികയില്‍ ഇടംനേടി. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കന്‍ ബോക്‌സര്‍ താരം ഫ്‌ളോയ്ഡ് മെയ്‌വെതറാണ്.

പട്ടികയില്‍ 76 ആം സ്ഥാനത്താണ് അക്ഷയ് കുമാര്‍. അതേസമയം, സല്‍മാന്‍ഖാന്‍ 82 ആം സ്ഥാനത്ത് ഇടംപിടിച്ചു. കഴിഞ്ഞ 12 മാസക്കാലയളവില്‍ നികുതിയുള്‍പ്പെടാതെ 6.3 ബില്യണ്‍ യുഎസ് ഡോളര്‍ വരുമാനം വര്‍ധിച്ച 100 താരങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഫോബ്‌സ് മാസിക വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ലോകത്തിലെ 11 സൂപ്പര്‍സ്റ്റാറുകള്‍ 100 മില്യണ്‍ യുഎസ് ഡോളര്‍ വരുമാനം മറികടന്നു.

50 വയസ്സുള്ള അക്ഷയ് കുമാറിന്റെ മൊത്തം വരുമാനം 40.5 മില്യണ്‍ ഡോളറാണ്. 20 ബ്രാന്‍ഡുകളുടെ അംബാസിഡറായി പ്രവര്‍ത്തിക്കുന്ന അക്ഷയ് കുമാര്‍ പരസ്യങ്ങളിലൂടെയും വന്‍ തുകയാണ് കൈപ്പറ്റുന്നത്. സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായ അക്ഷയ് കുമാറിന്റെ ടോയ്‌ലറ്റ്: എക് പ്രേം കഥ, പാഡ്മാന്‍ എന്നീ സിനിമകള്‍ സമൂഹശ്രദ്ധ നേടിയിരുന്നു.

സല്‍മാന്‍ ഖാന്റെ(52) വരുമാനം 37.7 മില്യണ്‍ യുഎസ് ഡോളറാണ്. നിരവധി ഹിറ്റ് സിനിമകളിലൂടെ വന്‍ പ്രതിഫലമാണ് സല്‍മാന്‍ ഖാന് ലഭിച്ചത്. ഈയടുത്ത് റിലീസ് ആയ ടൈഗര്‍ സിന്ധ ഹേ എന്ന സിനിമ വന്‍ ലാഭം കൊയ്തിരുന്നു.

അതേസമയം, പട്ടികയില്‍ മുന്നിലുള്ള ബോക്‌സിംഗ് താരം മെയ്‌വെതറുടെ ആസ്തി 285 മില്യണ്‍ ഡോളറാണ്. ഹോളിവുഡ് താരം ജോര്‍ജ് കൂള്‍ണി ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

 

Comments

comments

Related Articles