മൊത്തവ്യാപാര പണപ്പെരുപ്പം നാല് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

മൊത്തവ്യാപാര പണപ്പെരുപ്പം നാല് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

ന്യൂഡെല്‍ഹി: രാജ്യത്തെ മൊത്തവ്യാപാര വില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ നിരക്ക് (ഡബ്ല്യുപിഐ) 5.77 ശതമാനമായി ഉയര്‍ന്നു. നാല് വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കാണിത്. മെയ് മാസത്തില്‍ 4.43 ശതമാനമായിരുന്നു നാണയപെരുപ്പ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇതേ മാസം ഡബ്ല്യുപിഐ 0.90 ശതമാനമായിരുന്നു.

മൊത്ത വില സൂചികയുടെ കണക്കനുസരിച്ച് മൂല്യവര്‍ധനവ് 4.93 ശതമാനമാണ്. മെയ്മാസത്തില്‍ ഡബ്ല്യുപിഐ ഉയര്‍ന്ന് 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. നിര്‍മാണ ഉല്‍പ്പന്നങ്ങളുടെയും ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെയും വില കൂടിയതും ഇന്ധനവില വര്‍ധിച്ചതുമാണ് പണപ്പെരുപ്പം വര്‍ധിക്കാനിടയാക്കിയത്. മാസാടിസ്ഥാനത്തില്‍ മൊത്തവ്യാപാര വില സൂചിക 1.1 ശതമാനമാണ് വര്‍ധിച്ചത്.

 

Comments

comments