ദുബായ്: യുഎഇ സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്ക് ഇനി വിസ തുകയില്‍ ഇളവ്. കഴിഞ്ഞ ദിവസം മുതല്‍ ഈ ഇളവ് നല്കി തുടങ്ങി. സെപ്റ്റംബര്‍ 15 വരെയായിരിക്കും ആ ആനുകൂല്യം നല്‍കുക. വിസിറ്റിംഗ് വിസയില്‍ കുടുംബത്തോടൊപ്പം എത്തുന്ന പതിനെട്ട് വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ അവധി സീസണില്‍ കൂടുതല്‍ കുടുംബത്തെ യു എ ഇ യിലേക്ക് ആകര്‍ഷിക്കും വിധമാണ് മന്ത്രിസഭാ തീരുമാനം.
വിവിധ രാജ്യങ്ങളില്‍ നിന്ന് വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് ലോക ടൂറിസത്തിന്റെ കേന്ദ്രമായി യുഎഇയ്ക്ക് വളരാനുള്ള ഭാഗമായാണ് ഈ നടപടികള്‍. കുട്ടികള്‍ക്ക് പുറമെ മറ്റ് സന്ദര്‍ശകര്‍ക്കും നേരത്തെ ഇളവ് അനുവദിച്ചിരുന്നു. ട്രാന്‍സിറ്റ് വിസയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് 48 മണിക്കൂര്‍ വരെ രാജ്യത്ത് തങ്ങാന്‍ ഫീസ് ഈടാക്കേണ്ടതില്ല. 50 ദര്‍ഹം നല്കി ഈ ആനുകൂല്യം 96 മണിക്കൂര്‍ വരെ നീട്ടാനും സാധിക്കും.
2018 ന്റെ തുടക്കത്തില്‍ യുഎഇ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് ഏകദേശം 3.28 കോടി ആളുകളാണ്. വര്‍ഷംതോറും ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് യുഎഇയിലേക്ക് വിനോദസഞ്ചാരത്തിനെത്തുന്നത്.
you're currently offline