മതങ്ങളല്ല, ശാസ്ത്രമാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക: സാം പിത്രോദ

മതങ്ങളല്ല, ശാസ്ത്രമാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക: സാം പിത്രോദ

ഗാന്ധിനഗര്‍: മതങ്ങളല്ല ശാസ്ത്രമാണ് രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന് സാങ്കേതിക വിദഗ്ധന്‍ സാം പിത്രോദ. ഭാവി നിര്‍മിക്കാന്‍ ആരാധനാലയങ്ങളല്ല, മറിച്ച് ശാസ്ത്രമാണ് അത്യാവശ്യമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാതി സര്‍വകലാശാലയില്‍ നടന്ന യൂത്ത് പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് മനസ്സിലാക്കാതെ രാഷ്ട്രീയപാര്‍ട്ടികളും രാഷ്ട്രീയ നേതാക്കന്മാരും യുവതമലമുറയെ തെറ്റിദ്ധരിപ്പിച്ച് മുന്നോട്ട് കൊണ്ടുപോവുകയാണെന്നും അദ്ദേഹം ആരോപിച്ചു. അമ്പലം, ജാതി, മതം, ദൈവം എന്നിവയെക്കുറിച്ചെല്ലാം ചര്‍ച്ചകള്‍ വരുമ്പോഴും കേള്‍ക്കുമ്പോഴും താന്‍ രാജ്യത്തെ കുറിച്ച് ആശങ്കയിലാണെന്ന് അദ്ദേഹം പറഞ്ഞു. നാളെ തൊഴിലുകള്‍ സൃഷ്ടിക്കുക കെട്ടിയുയര്‍ത്തിയ അമ്പലങ്ങളായിരിക്കില്ല, ശാസ്ത്രം മാത്രമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതു ഇടങ്ങളില്‍ ശാസ്ത്രം സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടക്കുന്നില്ല. തൊഴിലവസരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്താല്‍ അത് രാഷ്ട്രീയപരമായി മാറും. യുവതലമുറ തെറ്റായ ദിശയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി സ്വയംസംരംഭക അവസരങ്ങള്‍, കണ്ടുപിടുത്തങ്ങള്‍, എവിടെയിരുന്നും ജോലി ചെയ്യാവുന്ന അവസരം തുടങ്ങിയ ഒട്ടനവധി അവസരങ്ങളാണ് ഭാവിയില്‍ യുവാക്കള്‍ക്കായി കാത്തിരിക്കുന്നതെന്നും പിത്രോദ ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News, Slider, Top Stories
Tags: Sam Pitroda