കര്‍ഷകരെ ബോധവത്കരിക്കാന്‍ എസ്ബിഐ; ജൂലൈ 18 ന് കിസാന്‍ മേള സംഘടിപ്പിക്കുന്നു

കര്‍ഷകരെ ബോധവത്കരിക്കാന്‍ എസ്ബിഐ; ജൂലൈ 18 ന് കിസാന്‍ മേള സംഘടിപ്പിക്കുന്നു

 

ന്യൂഡെല്‍ഹി: കര്‍ഷകര്‍ക്ക് ബോധവത്കരണ പരിപാടിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യവ്യാപകമായി ജൂലൈ 19ന് കിസാന്‍ മേള സംഘടിപ്പിക്കും. ബാങ്ക് സംബന്ധമായ എല്ലാ അറിവുകളും കര്‍ഷകര്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

ഗ്രാമീണ, നഗര പ്രദേശങ്ങളിലെ 14,000 ത്തോളം ബ്രാഞ്ചുകളില്‍ നിന്ന് 10 ലക്ഷത്തോളം കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. കര്‍ഷകരായ ഉപഭോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന കിസാന്‍ മേളയില്‍ ബാങ്ക് നടപടികളെക്കുറിച്ചും ബാങ്ക് നല്‍കുന്ന സേവനങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തും. അവരുടെ പരാതികളും പ്രശ്‌നങ്ങളും ആരായുന്ന ബാങ്ക് അതിനുള്ള പരിഹാരം കാണാനും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏകദേശം 1.50 കോടി കര്‍ഷക ഉപഭോക്താക്കളാണ് എസ്ബിഐയ്ക്ക് ഉള്ളത്. ബാങ്ക് നേരത്തെ സംഘടിപ്പിച്ച കിസാന്‍ മേളയില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നായി 6 ലക്ഷത്തോളം കര്‍ഷകരാണ് പങ്കെടുത്തതെന്ന് ബാങ്ക് വ്യക്തമാക്കി. കിസാന്‍ മേളയോട് അനുബന്ധിച്ച് കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്(കെസിസി) നല്‍കുമെന്നും ബാങ്ക് അറിയിച്ചു..

 

Comments

comments

Tags: Kisan Mela, SBI