ഐഡിബിഐ ബാങ്ക് ഏറ്റെടുക്കാന്‍ എല്‍ഐസി ബോര്‍ഡിന്റെ അംഗീകാരം

ഐഡിബിഐ ബാങ്ക് ഏറ്റെടുക്കാന്‍ എല്‍ഐസി ബോര്‍ഡിന്റെ അംഗീകാരം

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് പൊതുമേഖലാ വാണിജ്യ ബാങ്കായ ഐഡിബിഐ ബാങ്കിന്റെ 43 ശതമാനം ഓഹരികള്‍ വാങ്ങിക്കാന്‍ ബോര്‍ഡ് അനുമതി നല്‍കി. ബാങ്കിന്റെ 10.82 ശതമാനം ഓഹരി എല്‍ഐസി നേരത്തെ സ്വന്തമാക്കിയിരുന്നു. ഇതോടെ ബാങ്കിന്റെ നിയന്ത്രണം എല്‍ഐസിക്കാകും. ബാങ്കിംഗ് മേഖലയിലേക്ക് എല്‍ഐസി കടക്കുന്നതിന്റെ ആദ്യ പടിയാണ് ഐഡിബിഐ ബാങ്കിന്റെ ഓഹരി ഏറ്റെടുക്കല്‍.

സെബിയുടെ ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് ഏറ്റെടുക്കുന്ന കമ്പനി ഓഹരി ഉടമകള്‍ക്കായി ഓപ്പന്‍ ഓഫര്‍ വെക്കണം. എത്ര ഓഹരിയാണ് ഏറ്റെടുക്കുന്നത് എന്ന് വ്യക്തമാക്കണം. തുടര്‍ന്നുള്ള സാധ്യത അനുസരിച്ച് മുന്‍ഗണനാ ഓഹരി വഴി ബാങ്കിലെ ഓഹരി പങ്കാളിത്തം എല്‍ഐസി വര്‍ധിപ്പിക്കും. കടബാധ്യതയുള്ള ബാങ്കിന്റെ ഓഹരിപങ്കാളിത്തം ഏറ്റെടുക്കാന്‍ എല്‍ഐസി മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയെയും സമീപിക്കും.

കഴിഞ്ഞ മൂന്ന് മാസങ്ങളിലെ ബാങ്കിന്റെ നഷ്ടം 5663 കോടി രൂപയാണ്. മൊത്തം നിഷ്‌ക്രിയ ആസ്തി 27.95 ശതമാനത്തിലെത്തി. ബാങ്കിന്റെ വിപണിമൂല്യം 23,000 കോടി രൂപയാണ്.

 

Comments

comments

Tags: IDBI Bank, LIC