ഒമാനിലെ തൊഴിലാളികള്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പ് വരുത്തും

ഒമാനിലെ തൊഴിലാളികള്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പ് വരുത്തും

മസ്‌കറ്റ്: ഒമാനിലെ സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആരോഗ്യപരിരക്ഷ ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന്റെ പദ്ധതി. ഇത് സംബന്ധിച്ച് മന്ത്രിസഭാ കൗണ്‍സിലിന്റെ തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു.

ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി അധികൃതരും ആരോഗ്യപരിരക്ഷ നിര്‍ബന്ധമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന വാദത്തില്‍ കമ്പനികളില്‍ പലതും ഇത് നടപ്പാക്കിയിരുന്നില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ ആരോഗ്യപരിരക്ഷ സംബന്ധിച്ച് ഉത്തരവിറക്കിയത്.

നിയമവശങ്ങള്‍ പൂര്‍ണമായും പരിശോധിച്ചതിനു ശേഷം മാത്രമേ ഇവ നടപ്പില്‍ വരുത്തുകയുള്ളൂ. ഇത് സംബന്ധിച്ച നിര്‍ദേശം കമ്പനികള്‍ക്ക് ഉടന്‍ കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു. ഇത് പ്രാബല്യത്തില്‍ വന്നാല്‍ കമ്പനികള്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്കും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ബന്ധിതരാകും.

 

Comments

comments

Categories: Arabia, FK News, Health