ഹിന്ദു മുസ്ലീം കളി നിര്‍ത്തൂ, ഫുട്‌ബോള്‍ കളിക്കൂ: ഹര്‍ഭജന്‍ സിംഗ്

ഹിന്ദു മുസ്ലീം കളി നിര്‍ത്തൂ, ഫുട്‌ബോള്‍ കളിക്കൂ: ഹര്‍ഭജന്‍ സിംഗ്

ന്യൂഡെല്‍ഹി: രാജ്യത്ത് നടക്കുന്ന ഹിന്ദു മുസ്ലീം വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്റെ ട്വീറ്റ് ശ്രദ്ധേയമാകുന്നു. ലോകകപ്പ് ഫുട്‌ബോളില്‍ ക്രൊയേഷ്യ നടത്തിയ മുന്നേറ്റത്തെ കുറിച്ചുകൊണ്ടാണ് ഹര്‍ഭജന്‍ സിംഗ് ഇന്ത്യയിലെ സംഭവങ്ങളെ പരിഹസിക്കുന്നത്.

നിങ്ങളുടെ ചിന്ത മാറ്റൂ, അപ്പോള്‍ രാജ്യം തന്നെ മാറുമെന്ന ഹാഷ്ടാഗിലാണ് ഹര്‍ഭജന്‍ സിംഗ് കുറിപ്പ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 50 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ ലോകകപ്പില്‍ കളിക്കുമ്പോള്‍ 135 കോടി ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ ഹിന്ദു-മുസ്ലീം കളിയാണ് കളിക്കുന്നത്. മതസൗഹാര്‍ദ്ദത്തിന് ക്രൊയേഷ്യയെ കണ്ടുപഠിക്കാന്‍ ഹര്‍ഭജന്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

1991 ല്‍ നിലവില്‍ വന്ന ക്രൊയേഷ്യ 1998ലാണ് ലോകകപ്പിനിറങ്ങുന്നത്. ആ വര്‍ഷം സെമിഫൈനലില്‍ എതത്തിയ ക്രൊയേഷ്യക്ക് ഇത്തവണ ഫൈനലില്‍ എത്തി ഫ്രാന്‍സിനോട് 2-4 ന് പരാജയപ്പെടേണ്ടി വന്നു.

Comments

comments

Categories: FK News, Slider, Sports