ഫിന്‍ടെക് കമ്പനികള്‍ ആകര്‍ഷിച്ചത് 23 ശതമാനം സമ്പന്നരെ മാത്രം

ഫിന്‍ടെക് കമ്പനികള്‍ ആകര്‍ഷിച്ചത് 23 ശതമാനം സമ്പന്നരെ മാത്രം

ന്യൂഡെല്‍ഹി: രാജ്യത്തെ ഫിന്‍ടെക് കമ്പനികള്‍ ആകര്‍ഷിച്ചത് സമൂഹത്തിലെ 23 ശതമാനം സമ്പന്നരെ മാത്രമെന്ന് റിപ്പോര്‍ട്ട്. വലിയൊരു വിഭാഗം ജനങ്ങളിലേക്ക് ഇപ്പോഴും കമ്പനികള്‍ ഇറങ്ങിച്ചെന്നിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിലെ 47 ശതമാനത്തോളം വരുന്ന താഴ്ന്ന-ഇടത്തരം വിഭാഗവും ഇതില്‍പ്പെടുന്നുവെന്നും ഇവരില്‍ കമ്പനികള്‍ക്കുള്ള സാധ്യതയേറെയാണെന്നും ജെപി മോര്‍ഗന്‍ പിന്തുണയ്ക്കുന്ന പഠനം വ്യക്തമാക്കുന്നു.

ഇടത്തരം വരുമാനമുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ക്കിടയില്‍ ഫിന്‍ടെക് കമ്പനികള്‍ക്ക് നല്ല അവസരമാണുള്ളത്. ഇവര്‍ക്ക് ഒരുദിവസം 2 ഡോളര്‍ മുതല്‍ 10 ഡോളര്‍ വരെ വരുമാനമാണ് കണക്കാക്കുന്നത്. 600 മില്യണ്‍ ജനങ്ങളാണ് ഇത്തരത്തില്‍ രാജ്യത്തിലുള്ളത്. ഇവരില്‍ 347 മില്യണ്‍ ജനങ്ങള്‍ക്കിടയില്‍ ഫിന്‍ടെക് കമ്പനികള്‍ക്ക് അനായാസം വിജയിക്കാന്‍ കഴിയുമെന്നാണ് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും നഗരങ്ങളില്‍ നിന്നുള്ളവരാണ്. സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റും ഉപയോഗിക്കുനമ്‌നവരും, സാമ്പത്തിക ഭദ്രത നേടിയവരുമായിരിക്കും.

നിലവില്‍ സാങ്കേതികമായി പരിജ്ഞാനം നേടിയവരാണ് ഫിന്‍ടെക് കമ്പനികളുടെ ഉപഭോക്താക്കള്‍. മറ്റ് വിഭാഗങ്ങള്‍ 80 ശതമാനത്തോളം വരുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

 

Comments

comments

Categories: Business & Economy, Slider